വിവേകാനന്ദ കോളെജിൽ കംപ്യൂട്ടര്‍ ലാബ് ഒരുക്കുന്നതിന് മണപ്പുറം ഫൗണ്ടേഷന്റെ ധനസഹായം

തൃശൂര്‍: വിവേകാനന്ദ കോളെജിൽ കംപ്യൂട്ടര്‍ ലാബ് സജ്ജീകരിക്കുന്നതിന് മണപ്പുറം ഫൗണ്ടേഷന്‍ മൂന്ന് ലക്ഷം രൂപ നൽകി. തുക വിദേശകാര്യ സഹമന്ത്രി വി. മുരളീധരനിൽ നിന്ന് കോളെജ് പ്രിൻസിപ്പൽ ഡോ. എഡിസൺ കെ. വർഗീസ് സ്വീകരിച്ചു. മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ഈ ധനസഹായം. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ മണപ്പുറം നടത്തുന്ന നിരവധി ക്ഷേമ പ്രവർത്തനങ്ങളും ഇടപെടലുകളും ശ്ലാഘനീയമാണെന്ന് മന്ത്രി വി മുരളീധരൻ പറഞ്ഞു.

ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി. പി. നന്ദകുമാര്‍, ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ സുഷമ നന്ദകുമാര്‍, വിവേകാനന്ദ കോളേജ് കൊമേഴ്‌സ് വിഭാഗം മേധാവി അരുണ്‍ എം. എസ്, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി. ദാസ്, മണപ്പുറം ഫിനാന്‍സ് ചീഫ് പിആര്‍ഒ സനോജ് ഹെര്‍ബര്‍ട്ട്, സീനിയര്‍ പിആര്‍ഒ അഷ്‌റഫ് കെ എം, സിഎസ്ആർ വിഭാഗം മേധാവി ശിൽപ ട്രീസ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം