കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനിയും-ബിഎംഡബ്ല്യു മോട്ടോറാഡും തങ്ങളുടെ സഹകരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. 2013ല്‍ തുടങ്ങിയ ഈ തന്ത്രപരമായ സഖ്യത്തിലൂടെ, തുടക്കം മുതല്‍ പുതിയ വ്യവസായ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചും, ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് മികവുറ്റ മോട്ടോര്‍സൈക്കിളുകള്‍ നല്‍കിയും രണ്ട് കമ്പനികളും ശ്രദ്ധേയമായ നാഴികക്കല്ലുകള്‍ കൈവരിച്ചിട്ടുണ്ട്. ലോകത്തിലെ പ്രശസ്തമായ ഇരുചക്രവാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, സഹകരണത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ഓര്‍മക്കായി, ബിഎംഡബ്ല്യു മോട്ടോറാഡിന്റെ 310 സിസി സീരീസിന്റെ 150,000 യൂണിറ്റ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും സിഇഒയുമായ കെ.എന്‍ രാധാകൃഷ്ണനും, ബിഎംഡബ്ല്യു മോട്ടോറാഡ് മേധാവി ഡോ മാര്‍ക്കസ് ഷ്‌റാമും ചേര്‍ന്ന് ടിവിഎസ് മോട്ടോഴ്‌സിന്റെ ഹൊസൂര്‍ പ്ലാന്റില്‍ നിന്ന് പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി.
2021 ഡിസംബറില്‍ ഇരു കമ്പനികളും പങ്കാളിത്തം നീട്ടുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള കരാര്‍ ഒപ്പുവച്ചിരുന്നു. ഇതിന് അനുസൃതമായി, ടിവിഎസ് മോട്ടോര്‍ കമ്പനിയും, ബിഎംഡബ്ല്യു മോട്ടോറാഡും സംയുക്തമായി ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ പ്ലാറ്റ്‌ഫോമുകളും ഭാവി സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നുണ്ട്. ഭാവിയിലെ ബിഎംഡബ്ല്യു മോട്ടോറാഡ് ഉല്‍പ്പന്നങ്ങളുടെ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന് പുറമേ, ലോകോത്തര നിലവാരം, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, വ്യാവസായികവല്‍ക്കരണം എന്നിവയുടെ ലഭ്യതയും ഈ വിപുലീകൃത പങ്കാളിത്തത്തിന്റെ ഭാഗമായി ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ലക്ഷ്യപരിധിയിലുണ്ട്. പങ്കാളിത്തം ഉയര്‍ത്തിക്കൊണ്ട് ടിവിഎസ് മോട്ടോറിന്റെ ഹൊസൂര്‍ നിര്‍മാണ പ്ലാന്റില്‍ നിന്ന് ബിഎംഡബ്ല്യു സിഇ 02വിന്റെ ഉല്‍പ്പാദനവും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രണ്ട് കമ്പനികളും ചേര്‍ന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ മുന്‍നിര മോട്ടോര്‍സൈക്കിളുകളായ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310, അടുത്തിടെ പുറത്തിറക്കിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 എന്നിവയ്‌ക്കൊപ്പം, ബിഎംഡബ്ല്യു ജി 310 ആര്‍, ബിഎംഡബ്ല്യു 310 ജിഎസ്, ബിഎംഡബ്ല്യു ജി310 ആര്‍ആര്‍ എന്നിവയുള്‍പ്പെടെ അഞ്ച് ജനപ്രിയ മോട്ടോര്‍സൈക്കിളുകള്‍ വികസിപ്പിക്കുകയും പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ സുസ്ഥിരമായ മൊബിലിറ്റി സൊല്യൂഷനുകള്‍ വികസിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഇരുകമ്പനികളുടെയും സുസ്ഥിരതയോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്നതാണ് പുതിയ ബിഎംഡബ്ല്യു സിഇ 02ന്റെ ഉത്പാദനം.
നവീകരണം, ഗുണമേന്മ, ഉപഭോക്തൃ ആനന്ദം, എഞ്ചിനീയറിങ് വൈദഗ്ധ്യം എന്നിവയുടെ പങ്കിട്ട മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ബിഎംഡബ്ല്യു മോട്ടോറാഡുമായുള്ള തങ്ങളുടെ ദശാബ്ദക്കാലത്തെ പങ്കാളിത്തമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും സിഇഒയുമായ കെ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തങ്ങളുടെ പങ്കാളിത്തത്തിന്റെ ഈ അടുത്ത ഘട്ടത്തില്‍, പൊതുവായ പ്ലാറ്റ്‌ഫോമുകള്‍ സംയുക്തമായി രൂപകല്‍പ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള അവസരങ്ങള്‍ തങ്ങള്‍ സൃഷ്ടിക്കുകയാണ്. തങ്ങളുടെ സഹകരണത്തോടെയുള്ള ശ്രമങ്ങളിലൂടെ, അടുത്തിടെ പുറത്തിറക്കിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 ഉള്‍പ്പെടെ, 310സിസി സീരീസില്‍ അഞ്ച് സവിശേഷ ഉല്‍പ്പന്നങ്ങള്‍ തങ്ങള്‍ സാധിച്ചെടുത്തു. ഒരുമിച്ച് തങ്ങള്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചു, പുതിയ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നത് തുടരുമ്പോള്‍ ഭാവിയെക്കുറിച്ചും, ഇരുചക്രവാഹനങ്ങളുടെ ലോകത്ത് സാധ്യമായതിന്റെ അതിരുകള്‍ മറികടക്കുന്നതിലും തങ്ങള്‍ ആവേശഭരിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഎംഡബ്ല്യു മോട്ടോറാഡും ടിവിഎസ് മോട്ടോര്‍ കമ്പനിയും തമ്മിലുള്ള സഹകരണത്തിന്റെ വിജയത്തിന്റെയും കരുത്തിന്റെയും ശ്രദ്ധേയമായ തെളിവാണ് പത്താം വാര്‍ഷികമെന്ന് ബിഎംഡബ്ല്യു മോട്ടോറാഡിന്റെ മേധാവി ഡോ.മാര്‍ക്കസ് ഷ്‌റാം പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് ആരംഭിച്ച സഹകരണം അസാധാരണമായ ഒരു വിജയഗാഥയായി വളര്‍ന്നു, തങ്ങളുടെ ശക്തമായ കൂട്ടായപ്രവര്‍ത്തനങ്ങള്‍ 500സിസി താഴെയുള്ള സെഗ്‌മെന്റില്‍ ശ്രദ്ധേയമായ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലേക്ക് നയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം