പാലക്കാട്: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിലെ നടപ്പന്തൽ ഉദ്‌ഘാടനവേളയിൽ ഭദ്രദീപം തെളിയിക്കുന്നതിനായി ക്ഷേത്രത്തിലെ ബ്രാഹ്മണർ കൊടിവിളക്ക് നല്‍കാതെ നിലത്തുവച്ചതുമൂലം മൂലം ജാതിവിവേചനം നേരിട്ടു എന്നു പറഞ്ഞ സംസ്ഥാന ദേവസ്വം വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന് സംതൃപ്തിയും സമാശ്വാസവും നൽകിയിരിക്കുകയാണ് പാലക്കാട് ജില്ലയിലെ കണ്ണാടി കൊറ്റുകുളങ്ങര ഭഗവതിക്ഷേത്രം ഭാരവാഹികൾ. ക്ഷേത്രത്തിലെ ഊട്ടുപുര ഉദ്‌ഘാടനവേളയിൽ തന്ത്രി ബ്രാഹ്മണൻ ബ്രഹ്മശ്രീ. തണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് ദേവസ്വം മന്ത്രിയുടെ കൈതൊട്ടു നിന്നു. മന്ത്രി സംതൃപ്തിയോടെ ഭദ്രദീപം പ്രോജ്ജ്വലിപ്പിച്ചു.
കഴിഞ്ഞമാസം കോട്ടയത്ത് വേലന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രി തനിയ്ക്ക് ജാതിവിവേചനം നേരിട്ടതിനെക്കുറിച്ച് പറഞ്ഞത്. കേരളത്തിൽ അയിത്താചരണം ഇന്നും നിലനിൽക്കുന്നുവെന്ന് പറഞ്ഞ് ഇടതുപക്ഷം മന്ത്രിയ്ക്ക് അനുകൂലമായി നിലകൊണ്ടു. അതോടെ സംസ്ഥാനത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു രാഷ്ട്രീയ വിവാദവിഷയമായി ഇതു മാറിയിരുന്നു.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















