കെയ്റോ: പതിറ്റാണ്ടുകൾക്ക് ശേഷം ഈജിപ്തിൽ ഇസ്രായേലികൾക്ക് നേരെ ആക്രമണം. അലക്സാൻഡ്രിയ നഗരത്തിൽ വിനോദസഞ്ചാരികളായ ഇസ്രായേലികൾക്കാണ് പൊലീസുകാരന്റെ ആക്രമണത്തിൽ മരണം സംഭവിച്ചത്.ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് സംഭവം. അക്രമത്തിൽ മറ്റൊരു ഈജിപ്ഷ്യൻ പൗരനും കൊല്ലപ്പെട്ടു. ഇവർക്കെപ്പം ഉണ്ടായിരുന്ന ഗൗഡാണ് മരണപ്പെട്ടത്. ഇയാളുടെ ഔദ്യോഗിക ആയുധം ഉപയോഗിച്ചല്ല ആക്രമിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിനോദ സഞ്ചാരികളെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം തിരിച്ചറിഞ്ഞു.
ഇസ്രയേലി പൗരന്മാരെ നാട്ടിലെത്തിക്കാൻ ഈജിപ്ഷ്യൻ സർക്കാരുമായി ചേർന്ന് ഇസ്രായേൽ അധികൃതർ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചു. ഇസ്രായേലും ഫലസ്തീനും പരസ്പരം നടത്തിയ ആക്രമണത്തിൽ 250 വരെ ഇസ്രായേലികളും 313 ഫലസ്തീനികളും കൊല്ലപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം