കൊച്ചി: ഡിമാറ്റ് അക്കൗണ്ട് ഉടമകൾക്ക് തങ്ങളുടെ കൈവശമുള്ള ഓഹരികളുടെ ഈടിന്മേൽ വായ്പ നൽകുന്ന പദ്ധതി സൗത്ത് ഇന്ത്യൻ ബാങ്ക് അവതരിപ്പിച്ചു. സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഡിമാറ്റ് രൂപത്തിൽ തന്നെ എസ് ഐ ബി ഉപഭേക്താക്കൾക്ക് തങ്ങളുടെ നിഫ്റ്റി 100 ഓഹരികൾ ഉപയോഗപ്പെടുത്താൻ മികച്ച അവസരമാണ് ഈ വായ്പ.
“ഉപഭോക്താക്കൾക്കായി നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സാമ്പത്തിക സേവനങ്ങൾ അവതരിപ്പിക്കാൻ ഞങ്ങൾ എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരാണ്. ഓഹരി ഈടിന്മേലുള്ള പുതിയ വായ്പാ പദ്ധതി ഇത്തരത്തിൽ മികച്ചൊരു സേവനമാണ്. ഞങ്ങളുടെ ഡിമാറ്റ് അക്കൗണ്ട് ഉടമകൾക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് വായ്പ ലഭ്യമാക്കുക വഴി അവരുടെ ആസ്തികളുടെ മൂല്യം പൂർണ്ണമായും ഉപയോഗപ്പെടുത്താൻ ഇതു സഹായിക്കും,” സൗത്ത് ഇന്ത്യൻ ബാങ്ക് സിജിഎമ്മും റീട്ടെയ്ൽ ബാങ്കിങ് വിഭാഗം കൺട്രി ഹെഡുമായ സഞ്ജയ് കുമാർ സിൻഹ പറഞ്ഞു.
വിവിധ ആനുകൂല്യങ്ങളും ഈ വായ്പയ്ക്കൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കും. ഓവർ ഡ്രാഫ്റ്റായി പ്രോസസ് ചെയ്യുന്നതിനാൽ ഉപഭോക്താക്കൾ ഉപയോഗപ്പെടുത്തുന്ന തുകയ്ക്കു മാത്രം പലിശ അടച്ചാൽ മതിയാകും. ഉപഭോക്താക്കൾക്ക് ഒ.ഡി അക്കൗണ്ടിൽ നിന്ന് ആവശ്യാനുസരണം പണം പിൻവലിക്കാം. കുറഞ്ഞ സിബിൽ സ്കോർ ഉള്ളവർക്കും ഈ വായ്പ ലഭിക്കും. ഒറ്റ ദിവസം കൊണ്ടു തന്നെ വായ്പാ തുക കൈപ്പറ്റാം. കുറഞ്ഞ ഡോക്യൂമെന്റേഷൻ മാത്രമുള്ള ഈ വായ്പ മുൻകൂർ ക്ലോസ് ചെയ്യുന്നതിന് ചാർജുകൾ ഈടാക്കുന്നില്ല.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം