കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഉന്തുവണ്ടി കടകളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. മൂന്നു കടകള്‍ പൂട്ടുകയും മൂന്നു കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ പഴകിയ എണ്ണ പിടികൂടി. കൂടാതെ കടകളിലെ ഉപ്പിലിട്ട സാധനങ്ങളില്‍ പൂപ്പലും കണ്ടെത്തിയിട്ടുണ്ട്. പഴക്കം ചെന്ന ഉപ്പിലിട്ട ഭക്ഷണം കണ്ടെത്തി നശിപ്പിച്ചു. കൂടുതല്‍ പരിശോധനയ്ക്കായി കടകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നതിനു ശേഷമാകും നടപടിയുണ്ടാകുക. ലൈസൻസില്ലാത്തതും മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതുമായ കടകൾക്കെതിരെയും നടപടി സ്വീകരിച്ചു.
കോഴിക്കോട് ബീച്ചിലെ കടകളെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഒരു മാസം മുന്‍പ് ആരോഗ്യ വകുപ്പ് പരിശോധനയില്‍ പല കടകള്‍ക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നു. നിപ ജാഗ്രതയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടന്ന പരിശോധനയാണ് വീണ്ടും ആരംഭിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം