കൊച്ചി: പ്രകൃതിദത്തമായ ഹിമാലയൻ സ്പാർക്ലിംഗ് വാട്ടറുമായി മുന്‍നിര പാക്കേജ്ഡ് കുടിവെള്ള ബ്രാന്റായ ബിസ്ലേരി. ബിസ്ലേരിയുടെ പുതിയ ഉൽപ്പന്നമായ വേദിക ഹിമാലയൻ സ്പാർക്ലിംഗ് വാട്ടറാണ് ധാതുസമ്പുഷ്ടവും നവോന്മേഷകരവുമായ രുചിഭേദം അവതരിപ്പിച്ചിട്ടുള്ളത്. 175 രൂപക്കാണ് വേദിക വിപണിയിലേക്കെത്തുന്നത്.
പ്രകൃതിദത്തമായി തന്നെ സോഡക്ക് സമാനമായി കുമിളകളും രുചിയും ഉള്ള കുടിവെള്ളമാണ് സ്പാർക്ലിംഗ് വാട്ടർ. മഞ്ഞു മൂടിയ ഹിമാലയൻ മലനിരകളിലെ അരുവികളിൽ നിന്നുള്ള കാർബണേറ്റഡ് മിനറൽ വാട്ടർ പൂർണമായും ഗുണനിലവാരം ഉറപ്പു വരുത്തിയാണ് ബിസ്ലേരി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. പ്രീമിയം നിലവാരത്തിലുള്ള ചില്ലുകുപ്പികളാണ് വേദികക്ക് വേണ്ടി രൂപകൽപ്പന ചെയ്തത്.
300 മില്ലി ലിറ്റർ കുപ്പിക്ക് 175 രൂപയാണ് വില. പ്രധാനപ്പെട്ട ഹോട്ടൽ, റെസ്റ്റോറന്റ, കഫേകൾ എന്നിവിടങ്ങളിലും പൊതു വിപണിയിലും ഓൺലൈനായും ബിസ്ലേരി @ഡോർസ്റ്റെപ് ആപ്ലിക്കേഷൻ വഴിയും വാങ്ങാൻ കഴിയും.
വേദിക ഹിമാലയൻ സ്പാർക്ലിംഗ് വാട്ടറിലൂടെ കുടിവെള്ള വിപണിയിലേക്ക് നൂതനവും സങ്കീർണവും ഉന്മേഷദായകവുമായ രുചിഭേദമാണ് തങ്ങൾ അവതരിപ്പിക്കുന്നതെന്ന് ബിസ്ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് വൈസ് ചെയർപേഴ്‌സൺ ജയന്തി ഖാൻ ചൗഹാൻ പറഞ്ഞു. ഈ ഫെസ്റ്റിവൽ സീസൺ മുതൽ ഉപഭോക്താക്കളുടെ കൈയിൽ എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം