തിരുവനന്തപുരം ∙ ഭരണവിരുദ്ധ വികാരം വോട്ടാക്കാൻ കർണാടകയിൽ ചെയ്തതു പോലെ കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും സാധിക്കണമെന്ന് എഐസിസിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു. ലോക്സഭാ തിരഞ്ഞെടുപ്പ് തയാറെടുപ്പിന്റെ ഭാഗമായി കേരളത്തിലെ 20 മണ്ഡലങ്ങളിലും കനഗോലുവിന്റെ ടീം നടത്തിയ സർവേയുടെ വിശദാംശങ്ങൾ സംസ്ഥാന നേതാക്കളുടെ മുന്നിൽ അവതരിപ്പിക്കുമ്പോഴാണ് ഈ നിർദേശം. എൽഡിഎഫ് സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ശക്തമായ എതിർപ്പുണ്ടെന്നാണ് സർവേ നിഗമനം.
എൽഡിഎഫ് സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ശക്തമായ എതിർപ്പുണ്ടെന്നാണ് സർവേ നിഗമനം. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളും അദ്ദേഹത്തിന്റെ മൗനവുമാണ് ആദ്യത്തേത്. ഭരണതലത്തിൽ വ്യാപകമായ അഴിമതിയാണെന്ന അഭിപ്രായം സർവേയിൽ ശക്തമായി ഉയർന്നു. കർഷകരും സാധാരണക്കാരും വലിയ വിഷമതകളാണ് നേരിടുന്നതെങ്കിലും അവർക്കൊപ്പമല്ല, എതിരാണ് സർക്കാർ എന്ന് അഭിപ്രായപ്പെട്ടവരാണ് കൂടുതൽ. എന്നാൽ ഇതെല്ലാം അതു മുതലെടുക്കാൻ പ്രതിപക്ഷത്തിനു കഴിയുന്നുണ്ടോ എന്നതിൽ സംശയമുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്താൻ ഉതകുന്ന പ്രചാരണം കോൺഗ്രസ് ആവിഷ്കരിക്കണം.
‘സോഷ്യൽ എൻജിനീയറിങ്ങിലെ’ പാളിച്ചകൾ കോൺഗ്രസ് തിരുത്തണം. ന്യൂനപക്ഷ വിഭാഗങ്ങളെ സ്വാധീനിക്കാൻ ബിജെപി ആരംഭിച്ച ശ്രമത്തെ മണിപ്പുരിലെ സംഭവവികാസങ്ങൾ ബാധിച്ചെങ്കിലും ആ വിഭാഗം പഴയതു പോലെ യുഡിഎഫിനും കോൺഗ്രസിനും ഒപ്പം ഉറച്ചുനിൽക്കുന്നില്ല. മുസ്‌ലിം ന്യൂനപക്ഷത്തിലെ ചെറുപ്പക്കാരെ ആകർഷിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം തിരിച്ചറിയണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം