ചെന്നൈ :വിജയ് ചിത്രം ലിയോയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച രോഹിണി സില്‍വര്‍ സ്ക്രീൻസ് തിയറ്റര്‍ ആരാധകര്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട്.ട്രെയിലര്‍ കാണുന്നതിനിടെ അതിരുവിട്ട ആരാധകര്‍ സീറ്റിന് മുകളിലൂടെ നടക്കുകയും തിയേറ്ററിലെ സാധനങ്ങള്‍ നശിപ്പിച്ചെന്നുമാണ് ആരോപണം. ആരാധകര്‍ നശിപ്പിച്ച തിയറ്ററിന്റെ ചിത്രങ്ങളും വിഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിഡിയോയില്‍ വിജയ് ആരാധകര്‍ സീറ്റിന് മുകളിലൂടെ നടക്കുന്നത് കാണാം. തിയറ്ററിലെ സീറ്റുകള്‍ പലതും ഇളകിയ നിലയിലാണ്. ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. വിജയ് ചിത്രങ്ങളുടെ ട്രെയിലര്‍ റിലീസ് ചെയ്യുമ്ബോള്‍ പ്രത്യേക ഫാൻസ് ഷോകള്‍ സംഘടിപ്പിക്കാറുള്ള തിയറ്ററുകളില്‍ ഒന്നാണ് ചെന്നൈയിലെ രോഹിണി സില്‍വര്‍ സ്ക്രീൻസ്. തിയേറ്റര്‍ ഹാളിന് പുറത്താണ് സാധാരണ പ്രദര്‍ശനം നടത്തുന്നത്. എന്നാല്‍ പരിപാടിക്ക് പൊലീസ് സംരക്ഷണം നല്‍കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തിയറ്റര്‍ സ്ക്രീനില്‍ തന്നെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത്. അതേസമയം സംഭവത്തില്‍ ഇതുവരെ തിയേറ്റര്‍ ഉടമകള്‍ പ്രതികരിച്ചിട്ടില്ല.
നേരത്തെ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ലിയോയുടെ ഓഡിയോ റിലീസ് ഉപേക്ഷിച്ചിരുന്നു. ഇതില്‍ വിവാദം തുടരുകയാണ്. നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം തടയാനുള്ള ഡിഎംകെ സര്‍ക്കാരിന്റെ നീക്കമാണെന്നും ആക്ഷേപമുണ്ട്.എന്നാല്‍, പരിപാടിയുടെ പാസിനുവേണ്ടിയുള്ള തിരക്കും സുരക്ഷാപ്രശ്നങ്ങളും മൂലമാണ് പരിപാടി ഉപേക്ഷിച്ചതെന്ന് നിര്‍മാതാവ് ജഗദീഷ് പളനിസാമി എക്സിലൂടെ പ്രതികരിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം