ന്യൂഡൽഹി: മഹാദേവ് ഗെയിമിംഗ് ആപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബോളിവുഡ് നടിമാരായ ഹുമ ഖുറേഷി, ഹിന ഖാൻ, നടൻ കപിൽ ശർമ എന്നിവർക്കാണ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
മഹാദേവ് ഓൺലെെൻ ബെറ്റിംഗ് ആപ്പ് സ്ഥാപകരായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവർക്കെതിരായ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാണ് കേസ്. ആപ്പിന് പ്രചാരണം നൽകിയതുമായി ബന്ധപ്പെട്ടാണ് ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. നേരത്തെ രൺബീർ കപൂറിനും ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
വെള്ളിയാഴ്ചയാണ് രൺബീർ കപൂറിനോട് ഇഡി ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ രണ്ടാഴ്ചത്തെ സമയം അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്. രൺബീർ കപൂർ, മഹാദേവ് ആപ്പിന് പ്രചാരം നൽകുകയും ഇതിന് ആപ്പ് പ്രൊമോട്ടർമാരിൽ നിന്ന് പണം സ്വീകരിക്കുകയും ചെയ്തതായി ഇഡി സംശയിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് ഇ ഡി ചോദ്യം ചെയ്യാൻ രൺബീറിനെ വിളിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















