കൊച്ചി: കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് പ്രതിദിന സര്‍വ്വീസുമായി എയര്‍ ഇന്ത്യ. ഒക്ടോബര്‍ 23 മുതലാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ സര്‍വ്വീസ് ആരംഭിക്കുന്നത്.
കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 1.30നു പുറപ്പെടുന്ന എഐ 953 വിമാനം പുലര്‍ച്ചെ 3.45നു ദോഹയില്‍ എത്തും. തിരിച്ച് എഐ 954 ദോഹയില്‍ നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 4.45-ന് പുറപ്പെട്ട് കൊച്ചിയില്‍ രാവിലെ 11.35ന് എത്തും. കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വ്വീസ് അവതരിപ്പിക്കുന്നതെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
162 സീറ്റുകളുള്ള A 320 നിയോ എയര്‍ക്രാഫറ്റ് വിമാനത്തില്‍ ഇക്കണോമിയില്‍ 150 സീറ്റും ബിസിനസ് ക്ലാസില്‍ 12 സീറ്റുമാണുള്ളത്.