കോഴിക്കോട്: കേരളത്തിൽ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന കലാപ ശ്രമങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്നും സംഘ്പരിവാറിന്റെ ആസൂത്രിതമായ കരങ്ങൾ ഇതിന് പിന്നിലുണ്ടെന്ന ആരോപണത്തെ സർക്കാറും പോലീസും മുഖവിലക്കെടുക്കിന്നില്ലെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്. കൊല്ലം കടക്കലിൽ സൈനികന്റെ ശരീരത്തിൽ പി.എഫ്.ഐ ചാപ്പ കുത്തി എന്ന കള്ളക്കഥ മെനഞ്ഞ് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള സൈനികന്റെ ശ്രമവും ഇതിന്റെ ഭാഗമായിട്ട് വേണം മനസ്സിലാക്കാൻ. ഏലത്തൂരും കണ്ണൂരും അടിക്കടിയുണ്ടായ ട്രെയിൻ തീ വെപ്പുകളുടെയും പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ പോലീസിന് ഇത്വരെയും കഴിഞ്ഞിട്ടില്ല. വംശീയ കലാപങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നത് സംഘ്പരിവാറിന്റെ കാലങ്ങളായുള്ള അജണ്ടയാണ്. കേരളത്തിൽ നടക്കുന്ന ഓരോ കലാപ ശ്രമങ്ങളെയും ആഘോഷിച്ച് സാമുദായിക ദ്രുവീകരണമുണ്ടാക്കാൻ ശ്രമിച്ചത് ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളും അവരുടെ മുൻകൈയിലുള്ള മാധ്യമ സ്ഥാപനങ്ങളുമാണ്. സൈനികന്റെ പി.എഫ്.ഐ വ്യാജ ചാപ്പയെ തുടർന്ന് കേരളത്തിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടി അനിൽ ആൻറണിക്കെതിരെ ഇതുവരെയും നിയമ നടപടി സ്വീകരിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ചയാണ്. കലാപ ശ്രമങ്ങൾക്ക് പിന്നിൽ സംഘ് പരിവാർ ബന്ധമുള്ളവർ പ്രതികളാകുമ്പോൾ മാനസിക രോഗവും പ്രശസ്തിക്ക് വേണ്ടി ചെയ്യുന്നതും ആകുകയും മുസ്‌ലിം നാമധാരികളാകുമ്പോൾ മാത്രം തീവ്രവാദമാകുകയും ചെയ്യുന്നത് ഇസ്‌ലാമോഫോബിയയാണ്. ഏലത്തൂർ ട്രെയിൻ തീവെപ്പ് ശാറൂഖ് സൈഫി മാത്രം നടത്തിയ തീവ്രവാദ പ്രവർത്തനമാക്കി അന്വേഷണം അവസാനിപ്പിക്കുന്നത് അതിൻറെ പിന്നിലമു വലിയ ഗൂഢാലോചനയെ മറച്ച് വെക്കാനാണെന്ന സംശയം ന്യായമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം