തിരുവനന്തപുരം: നിയമന കോഴക്കേസിൽ റഹീസ് റഹ്മാനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഒളിവിലുള്ള അഖിൽ സജീവിന്റെ സുഹൃത്താണ് റഹീസ്. ഗൂഢാലോചന, വ്യാജരേഖയുണ്ടാക്കൽ എന്നീ കുറ്റങ്ങളാണ് റഹീസിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ചുമത്തിയത്.
ഹരിദാസന്റെ മരുമകൾക്ക് ആയുഷ് മിഷനിലേക്കു ലഭിച്ച പോസ്റ്റിങ് ഓർഡർ ഒരു വ്യാജ ഇ-മെയിലിലൂടെയാണ് വന്നത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വ്യാജ ഇ-മെയിൽ നിർമിച്ചത് റഹീസാണെന്ന നിഗമനത്തിലാണ് അറസ്റ്റ്. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ ഗുഢാലോചനകളിലും ഇയാൾക്കു പങ്കുണ്ടെന്നും കണ്ടെത്തി.
അതേസമയം ആരോപണം ഉന്നയിച്ച ഹരിദാസൻ ഒളിവിലാണെന്ന നിഗമനത്തിലാണ് പൊലീസ്. മൊഴിയെടുപ്പിനായി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് ഹരിദാസനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം ഹരിദാസന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം