തിരുവനന്തപുരം: മെഡിക്കല്‍ ഓഫീസര്‍ നിയമന തട്ടിപ്പ് കേസിൽ ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിന് ക്ലീൻ ചിറ്റ് നൽകി പോലീസ്. കേസിൽ അഖിൽ മാത്യുവിന്റെ പേരുപയോഗിച്ച് മറ്റ് പ്രതികൾ ആൾമാറാട്ടം നടത്തിയെന്ന് വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു.
കേസിൽ അഖിൽ മാത്യുവിന്റെ പേരിൽ മറ്റ് പ്രതികള്‍ ആൾമാറാട്ടം നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ട്. അഖില്‍ സജീവാണ് കേസിലെ ഒന്നാം പ്രതി. ലെനിന് രാജ്, റയീസ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.
നിയമന തട്ടിപ്പ് കേസില്‍ റഹീസിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാജ ഇ മെയില്‍ ഐ.ഡി ഉണ്ടാക്കിയത് റഹീസ് എന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു. പരാതിക്കാരനായ ഹരിദാസും പ്രതികളും അഖില്‍ മാത്യുമായി ബന്ധപ്പെട്ടിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഹരിദാസിനെ വഞ്ചിച്ച് പ്രതികള്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.
കേസില്‍ ഉള്‍പ്പെട്ട അഖില്‍ സജീവനും സംഘവും മറ്റുചില നിയമന തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരനായി നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ പണം തട്ടിയതായും ചോദ്യം ചെയ്തതില്‍ നിന്നുള്‍പ്പെടെ പൊലീസ് കണ്ടെത്തി. റഹീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത്തരം വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസിനെ കന്റോൺമെന്റ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റയീസാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം