ചെന്നൈ: പണം വാങ്ങിയിട്ട് പരിപാടിയ്ക്ക് എത്തിയില്ലെന്നാരോപിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ പ്രതികരണവുമായി സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍. ആരോപണം ഉന്നയിച്ച ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയോട് 10 കോടി രൂപയുടെ നഷ്ടപരിഹാരമാണ് റഹ്മാന്‍ ആവശ്യപ്പെട്ടത്. ആരോപണത്തില്‍ പരസ്യമായി മാപ്പ് പറയണമെന്നും റഹ്മാന്‍ ആവശ്യപ്പെട്ടു.
റഹ്മാന്‍ ഷോയ്ക്കായി ലഭിച്ച 29 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്നും പണം തിരികെവേണമെന്നുമാവശ്യപ്പെട്ട് അസോസിയേഷന്‍ പരാതി നല്‍കിയിരുന്നു. ഇതിന് പ്രതികരണവുമായാണ് എ ആര്‍ റഹ്മാന്‍ രംഗത്തെത്തിയിരിക്കുന്നത്.
2019 ല്‍ ചെന്നൈയില്‍ സംഘടനയുടെ സമ്മേളത്തിനൊപ്പം എആര്‍ റഹ്മാന്റെ സംഗീത പരിപാടിയും നടത്താൻ സംഘടന തീരുമാനിച്ചിരുന്നു. ഇതിനായി റഹ്മാൻ അഡ്വാൻസ് തുകയായി 29.5 ലക്ഷം രൂപ വാങ്ങി. എന്നാല്‍ അനുയോജ്യമായ സ്ഥലവും സര്‍ക്കാരിന്റെ അനുമതിയും ലഭിക്കാതിരുന്നതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. ഇക്കാര്യം റഹ്മാന്റെ ടീമിനെ അറിയിച്ചെന്നും എന്നാല്‍ പണത്തിന് പകരം ചെക്കാണ് നല്‍കിയതെന്നും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങിയെന്നും അസോസിയേഷൻ പരാതിയില്‍ പറഞ്ഞു.
സംഗീത പരിപാടി നടത്താൻ അഡ്വാൻസ് തുക വാങ്ങി എആര്‍ റഹ്മാൻ വഞ്ചിച്ചെന്ന് പരാതി. അസോസിയേഷൻ ഓഫ് സര്‍ജൻസ് ഓഫ് ഇന്ത്യയാണ് ചെന്നൈ പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയത്. അഞ്ച് വര്‍ഷം മുൻപ് തുക വാങ്ങിയെന്നും പരിപാടി മുടങ്ങിയിട്ടും പണം തിരികെ ലഭിച്ചില്ലെന്നുമാണ് അസോസിയേഷൻ പരാതി നല്‍കിയത്. എന്നാല്‍ അസോസിയേഷനെതിരെ ഇപ്പോള്‍ റഹ്മാനും രംഗത്തെത്തിയിട്ടുണ്ട്. ആരോപണം അടിസ്ഥാനരഹിതമാമെന്ന് റഹ്മാൻ ആരോപിച്ചു.
തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സംഘടന നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പരാതി പിൻവലിച്ച് മൂന്ന് ദിവസത്തിനകം പരസ്യമായി ക്ഷമാപണം നടത്തണമെന്നും റഹ്മാൻ വ്യക്തമാക്കി. അല്ലെങ്കില്‍ 10 കോടി നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും സംഘടനയ്‌ക്ക് അയച്ച നോട്ടീസില്‍ റഹ്മാൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം