കൊച്ചി: എറണാകുളം കലൂര്‍ സ്വദേശിനിയായ 17 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർ ഷായ്ക്ക് (25) ഇരട്ട ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
പോക്സോ കേസിലും കൊലപാതകത്തിനുമാണ് ജീവപര്യന്തം ശിക്ഷ നല്‍കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഞ്ച് വര്‍ഷം വീതവും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
2020 ജനുവരിയിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം കാറില്‍ വച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്ന പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറിയതോടെ പ്രതി പെൺകുട്ടിയെ അനുനയിപ്പിച്ച് കാറിൽ കയറ്റി വാൽപ്പാറ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കാറിനുള്ളിൽ വച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
മോഷ്ടിച്ച കാറിലാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊലപാതകത്തിന് ശേഷം മൃതദേഹം പെൺകുട്ടി വനത്തിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
പിന്നീട് വാല്‍പാറയ്ക്ക് സമീപംവച്ച് കാര്‍ തടഞ്ഞാണ് സഫര്‍ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെടുമ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. പ്രണയത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറാന് ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം