കൊച്ചി : മതിയായ യോഗ്യതയും വിദഗ്ദ്ധ പരിശീലനവും നേടിയ ഉദ്യോഗാർത്ഥികളുടെ അഭാവം മൂലം വലിയ പ്രതിസന്ധി നേരിടുന്ന ട്രാവൽ _ ടൂറിസം _ഹോട്ടൽ വ്യവസായങ്ങൾ ഉൾപ്പെടുന്ന ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉയർന്ന യോഗ്യതയും ശാസ്ത്രീയ പരിശീലനവും നൽകി കൂടുതൽ വിദഗ്ധരെ സംഭാവന ചെയ്യുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര ഗെവർമെന്റിന്റെ Skill Development & Entrepreneurship ministry (MSDE ) യുടെ കീഴിലുള്ള ഡൽഹി ആസ്ഥാനമായ നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപറേഷനും (NSDC ), ലോക പ്രസിദ്ധമായ സ്വിറ്റ്സർലാൻഡിലെ ഹോട്ടൽ ആൻഡ് ടൂറിസം മാനേജ്‌മന്റ് ഇൻസ്റ്റിറ്റ്യൂട്ട് (HTMi) ഉം,ഇന്ത്യയിലെ പ്രമുഖ ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനമായ മൂന്നാർ കാറ്ററിംഗ് കോളേജും തമ്മിൽ ഇന്ന് ത്രികക്ഷി ധാരണ പത്രം കൊച്ചിയിൽ ഒപ്പു വച്ചു. ഇതോടനുബന്ധിച്ച യോഗത്തിൽ NSDC മേധാവി ശ്രീ വേദ് മണി തിവാരി (CEO & MD NSDC International ) യും HTMi സ്വിറ്റ്സർലൻഡ് CEO ശ്രീ ഇയാൻ റോബർട്ട് ജെയിംസ് ലാർമോറും,മൂന്നാർ കാറ്ററിംഗ് കോളേജ് ചെയർമാൻ ശ്രീ ടിസ്സൻ തച്ചങ്കരി യും കരാർ രേഖകൾ പരസ്പരം കൈമാറി.
read also: ജോലിക്ക് കോഴ കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിച്ചു ഡൽഹി കോടതി
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം