തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷന് റദ്ദാക്കിയ വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം. കരാറിന്റെ നിയമവശങ്ങള്‍ പരിഗണിച്ചശേഷമാണ് തീരുമാനം. റെഗുലേറ്ററി കമ്മീഷനോട് ഇക്കാര്യം ആവശ്യപ്പെടും. ആര്യാടന് മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് മൂന്ന് കമ്പനികളില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് 480 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറില്‍ കെഎസ്ഇബി ഏര്‍പ്പെട്ടിരുന്നു.
ആ കരാര്‍ തുടരുന്നതിനിടെയാണ് സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 450 മെഗാവാട്ടിന്റെ മൂന്ന് ദീര്‍ഘകാല കരാറുകള്‍ റഗുലേറ്ററി കമ്മീഷന് റദ്ദാക്കിയത്.ഇതേതുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായ സാഹചര്യത്തില്‍ കരാര്‍ പുനഃസ്ഥാപിക്കണമെന്ന് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇലക്ട്രിസിറ്റി ചട്ടത്തിലെ സെക്ഷന്‍ 108 പ്രകാരമാണ് റദ്ദാക്കിയ കരാറുകള്‍ പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.
കടുത്ത വയറുവേദനയും ഛര്‍ദിയും; മധ്യപ്രദേശിൽ നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ അഞ്ചു വര്‍ഷത്തേക്ക് യൂണിറ്റിന് 6.88 രൂപ നിരക്കില്‍ വൈദ്യുതി നല്‍കാമെന്നാണ് ടെന്‍ഡറില്‍ പങ്കെടുത്ത അദാനി പവറും ഡിബി പവര്‍ ലിമിറ്റഡും അറിയിച്ചത്. മൂന്നു മാസത്തേക്ക് 350 മെഗാവാട്ട് വാങ്ങാനുള്ള മറ്റൊരു ടെന്‍ഡര്‍ തുറന്നപ്പോള്‍ യൂണിറ്റിന് 7 രൂപ 60 പൈസമുതല്‍ 9 രൂപ 36 പൈസയാണ് ടെന്‍ഡറില്‍ പങ്കെടുത്ത 12 കമ്പനികള്‍ ആവശ്യപ്പെട്ടത്. പിന്നീട് റിവേഴ്സ് ബിഡിങ്ങില്‍ ഇത് 7.60 രൂപയാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം