ഭോപാല്‍: മധ്യപ്രദേശിൽ നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭപ്പെട്ടതിനെതുടര്‍ന്ന് വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഗ്വാളിയോറിലെ ലക്ഷ്മിഭായ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
ഊഞ്ഞാലാടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്തു വയസുകാരന് ദാരുണാന്ത്യം
രാത്രിയില്‍ ഭക്ഷണം കഴിച്ചതിനുശേഷമാണ് സംഭവം. പച്ചക്കറി വിഭവത്തില്‍ ഉപയോഗിച്ച പനീറില്‍നിന്നായിരിക്കം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കായിക വിദ്യാഭ്യാസ മേഖലയില്‍ പ്രശസ്തമായ സ്ഥാപനമാണ് ലക്ഷ്മിഭായി ഇന്‍സ്റ്റിറ്റ്യൂട്ട്. കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷയില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഭക്ഷണ സാമ്പിള്‍ പരിശോധനക്ക് അയച്ചതായും രജിസ്ട്രാര്‍ അമിത് യാദവ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം