ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രീമിയം കാറുകളുടെ പ്രമുഖ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡ് (എച്ച് സി ഐ എല്‍) തങ്ങളുടെ ഇടത്തരം സെഡാന് കാറായ ഹോണ്ട സിറ്റിയുടെ ‘എലിഗന്റ് എഡിഷന്’, ജനപ്രിയ കുടുംബ സെഡാനായ ഹോണ്ട അമേസിന്റെ ‘എലൈറ്റ് എഡിഷൻ’ എന്നിവ ഉത്സവ സീസണിന്റെ ഭാഗമായി പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. തീര്‍ത്തും വ്യത്യസ്തമായ ഈ പതിപ്പുകള്‍ പരിമിതമായ എണ്ണം മാത്രമായിരിക്കും വിതരണം ചെയ്യുക. മാന്വല്‍ ട്രാന്സ്മിഷന് (എം ടി), കണ്ട്യുനസ്ലി വേരിയബിള്‍ ട്രാന്സ്മിഷന് (സി വി ടി) വേരിയന്റുകളില്‍ ഇത് ലഭ്യമായിരിക്കും. ഹോണ്ട സിറ്റിയുടെ വിഗ്രേഡ്, ഹോണ്ട അമൈസിന്റെ വിഎക്സ്ഗ്രേഡ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇവ വാഗ്ദാനം ചെയ്യുക. മെച്ചപ്പെടുത്തിയ പ്രീമിയം പാക്കേജോടു കൂടി വന്നെത്തുന്ന ഈ പുതിയ പതിപ്പുകള്‍ എല്ലാ നിറങ്ങളിലും വാഗ്ദാനം ചെയ്യപ്പെടുന്നു.
സിറ്റിയുടേയും അമേസിന്റേയും മറ്റ് വേരിയന്റുകള്‍ക്ക് പ്രത്യേക ഉത്സവ സീസണ് ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് വേണ്ടി “ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റി”ന്റെ ഭാഗമായാണ് ഈ വാഗ്ദാനം. ഉത്സവ കാലത്തെ ഈ പ്രോത്സാഹനങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ നിരവധി വാഗ്ദാനങ്ങള്‍ ലഭ്യമാകും. 2023 ഒക്ടോബര്‍ 31 വരെ രാജ്യത്തുടനീളമുള്ള അംഗീകൃത ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ നിന്നും തങ്ങളുടെ പ്രിയപ്പെട്ട ഹോണ്ട കാര്‍ വാങ്ങുമ്പോള്‍ ഈ വാഗ്ദാനങ്ങള്‍ ലഭിക്കും.
ഉത്സവ കാല പതിപ്പുകള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി സംസാരിക്കവെ ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡിന്റെ മാര്‍ക്കറ്റിങ്ങ് ആന്റ് സെയിത്സ് ഡയറക്ടറായ ശ്രീ യൂചി മുറാട്ട പറഞ്ഞു, “ഉത്സവ കാലത്തിനു വേണ്ടി ഞങ്ങള്‍ ഒരുങ്ങുമ്പോള്‍ പ്രീമിയം പാക്കേജുകള്‍ നല്കി കൊണ്ട് ഞങ്ങളുടെ മോഡലുകളെ സമ്പന്നമാക്കുക എന്നതിലാണ് ഞങ്ങള്‍ ശ്രദ്ധയൂന്നുന്നത്. ഞങ്ങളുടെ കാര്‍ വാങ്ങാനെത്തുന്നവരെ അങ്ങേയറ്റം ആകര്‍ഷിക്കുന്ന തരത്തിലായിരിക്കും ഈ പാക്കേജുകള്‍ ഒരുക്കുക. സിറ്റിയുടേയും അമേസിന്റേയും പുതിയ പതിപ്പുകള്‍ മെച്ചപ്പെടുത്തിയ സ്റ്റൈലിങ്ങ് അധിക സവിശേഷതകളോടു കൂടിയ സൗകര്യം, ആകര്‍ഷകമായ വില എന്നിവയ്ക്ക് വാഗ്ദാനം ചെയ്യുന്നു.”
“ഉത്സവങ്ങള്‍ എപ്പോഴും നമുക്ക് ആഘോഷിക്കാനുള്ളവയാണ്. നമ്മുടെ ജീവിതത്തില്‍ അതിന് എപ്പോഴും ഒരു പ്രത്യേക ഇടമുണ്ടാകും. പുതിയ ലിമിറ്റഡ് എഡിഷനുകള്‍ പുറത്തിറക്കുന്നതിനു പുറമേ, സിറ്റിയുടേയും അമേസിന്റേയും മറ്റ് വേരിയന്റുകള്‍ക്കും ആകര്‍ഷകമായ വാഗ്ദാനങ്ങളും പ്രോത്സാഹനങ്ങളും ഞങ്ങള്‍ നല്‍കുന്നുണ്ട്. ഞങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും പുതിയ കാര്‍ വാങ്ങുമ്പോള്‍ അത് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുന്നതായി മാറണം എന്നുള്ളതാണ് ലക്ഷ്യം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എച്ച്. സി ഐ എല്‍-ന്റെ രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലര്‍ ശൃംഖലകളിൽ നിന്ന് പുറമേ സിറ്റിയുടേയും അമൈസിന്റേയും ഉത്സവ കാല പതിപ്പുകള്‍ ഹോണ്ടയുടെ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്ഫോമായ ‘ഹോണ്ട ഫ്രം ഹോം” വഴിയും വാങ്ങാവുന്നതാണ്.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=true&width=560&t=0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം