മലപ്പുറം: ഒളകര ആദിവാസി കോളനിയിലെ ഭൂപ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അട്ടിമറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.സര്‍വ്വേ നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒളകര ആദിവാസി കോളനിയിലെ ജനങ്ങള്‍ക്ക് ഭൂമി അളന്നു തിരിക്കുന്നതിനായി എത്തിയ സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെയാണ് വനം ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
read more ശക്തമായ മഴ: തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മന്ത്രി കെ രാജന്റെയും കളക്ടറുടെയും നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗം ചേര്‍ന്നശേഷമാണ് ട്രൈബല്‍ സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഒളകരയില്‍ എത്തിയത്.എന്നാല്‍ സര്‍വ്വേ തടഞ്ഞ വനം വകുപ്പ് സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് കടത്തിവിട്ടില്ല.
ഇതോടെ ആദിവാസികളുടെ നേതൃത്വത്തില്‍ ഒളകര ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിക്കുന്നു.മന്ത്രിയുടെ നിര്‍ദേശത്തിനും വിലയില്ലാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ചേര്‍ന്ന മേഖലാതല യോഗത്തിലാണ് ആദിവാസി വിഭാഗങ്ങള്‍ക്ക് അടിയന്തരമായി ഭൂമിയില്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=false&width=560&t=0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം