ഹരാരെ: സിംബാബ്‌വെയിലെ വിമാനാപകടത്തില്‍ ഇന്ത്യന്‍ കോടീശ്വരന്‍ ഹര്‍പാല്‍ രണ്‍ധാവയും മകനും കൊല്ലപ്പെട്ടു. ഖനി വ്യവസായിയായ ഹര്‍പാലും മകന്‍ അമേറും സഞ്ചരിച്ച സ്വകാര്യ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തകര്‍ന്ന് വീണത്. വിമാനത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. വജ്രഖനിക്ക് സമീപമാണ് വിമാനം തകര്‍ന്ന് വീണത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വര്‍ണ്ണവും കല്‍ക്കരിയും ഉത്പാദിപ്പിക്കുകയും നിക്കലും ചെമ്പും ശുദ്ധീകരിക്കുകയും ചെയ്യുന്ന ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹര്‍പാല്‍ രണ്‍ധാവ. 4 ബില്യണ്‍ ഡോളറിന്റെ പ്രൈവറ്റ് ഇക്വിറ്റി ബിസിനസ് ജിഇഎം ഹോള്‍ഡിംഗ്‌സ് സ്ഥാപിച്ചതും രണ്‍ധാവയാണ്. റിയോസിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്ന 206 വിമാനത്തിലാണ് ഹര്‍പാല്‍ രണ്‍ധാവയും മകനും യാത്ര ചെയ്തിരുന്നത്.
ഹരാരെയില്‍ നിന്ന് മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. റിയോസിമിന്റെ ഭാഗികമായ ഉടമസ്ഥതയിലുള്ള മുറോവ ഡയമണ്ട്‌സ് ഖനിക്ക് സമീപമാണ് ഒറ്റ എഞ്ചിന്‍ വിമാനം തകര്‍ന്ന് വീണത്. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ വിദേശികളും മറ്റ് രണ്ട് പേര്‍ സിംബാബ്വെക്കാരുമാണെന്ന് പൊലീസ് പറഞ്ഞു.
സെപ്റ്റംബര്‍ 29 നായിരുന്നു അപകടം. മരിച്ചവരെ കഴിഞ്ഞ ദിവസമാണ് തിരിച്ചറിഞ്ഞത്. അപകടം നടന്നത് റിയോസിം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും കമ്പനി പറഞ്ഞു. അതേസമയം മരിച്ചവരുടെ പേരുകള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ രണ്‍ധാവയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ഹോപ്വെല്‍ ചിനോനോ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=false&width=560&t=0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം