ചണ്ഡിഗഡ് : പഞ്ചാബിലെ ജലന്ധർ ജില്ലയിലെ കാൺപുർ ഗ്രാമത്തിൽ കാണാതായ 3 കുട്ടികളുടെ മൃതദേഹങ്ങൾ വീടിനുള്ളിലെ ഇരുമ്പുപെട്ടിയിൽ കണ്ടെത്തി. കാഞ്ചൻ (4), ശക്തി (7), അമൃത (9) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.
read more ആദിവാസി ഊരുകളിൽ വർഷാവസാനത്തോടെ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുമെന്ന് മുഖ്യമന്ത്രി
മൂവരും സഹോദരിമാരാണ്. ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ മക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണു മാതാപിതാക്കൾ പറഞ്ഞത്. ഞായറാഴ്ച രാത്രി മക്സുദൻ പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ വീട്ടുസാധനങ്ങൾ മാറ്റുന്നതിനിടെ പെട്ടിക്കു ഭാരക്കൂടുതൽ തോന്നിയതിനെ തുടർന്നു തുറന്നു നോക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി അയച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=false&width=560&t=0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം