കൊല്ലം: തെന്മല ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച്ച തുറക്കും. മഴ ശക്തമായതിനെ തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.
ഉച്ചയ്ക്ക് 12 മണിക്ക് മൂന്ന് ഷട്ടർ 30 സെന്റീമീറ്റർ വീതം തുറന്ന് അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കിവിടുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
110.69 മീറ്ററാണ് തെന്മല ഡാമിൽ ഇന്ന് രേഖപ്പെടുത്തിയ ജലനിരപ്പ്. ഡാമിലെ പരമാവധി ജലനിരപ്പ് 115.82 മീറ്റർ ആണ്. 392.42 ദശലക്ഷം ക്യുബിക് മീറ്ററാണ് നിലവിൽ സംഭരിച്ചിട്ടുള്ളത്.
read more ആദിവാസി ഊരുകളിൽ വർഷാവസാനത്തോടെ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുമെന്ന് മുഖ്യമന്ത്രി
മൊത്തം സംഭരണ ശേഷിയുടെ 78 ശതമാനം വരുമിത്. ജലനിരപ്പ് 113.74 മീറ്ററിലെത്തിയാൽ ബ്ലൂ അലേർട്ട് പുറപ്പെടുവിക്കും. 114.81 മീറ്ററിലെത്തിയാൽ ഓറഞ്ച് അലേർട്ടും 115.45 മീറ്ററിലെത്തിയാൽ റെഡ് അലേർട്ടും നൽകും. 504.92 ദശലക്ഷം ക്യുബിക് മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=false&width=560&t=0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം