തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ടു കാര്യങ്ങൾ അറിയിക്കണമെന്നും അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഗവർണർ പറഞ്ഞു. ഒപ്പിടാത്ത ബില്ലുകളുടെ കാര്യത്തെ കുറിച്ച് ഇതുവരെയും മുഖ്യമന്ത്രി ചർച്ച ചെയ്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു.
സർവകലാശാലകളിലെ വിസി അധികാരം കൈപ്പിടിയിൽ ഒതുക്കാൻ ആണ് സർക്കാർ ശ്രമമെന്നും പാർട്ടി പറയും പോലെയാണ് മുഖ്യമന്ത്രി ഭരിക്കുന്നതെന്നും ഗവർണർ വിമർശിച്ചു.
മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനിൽ വന്നിട്ടു കാര്യമില്ല. താൻ ഉന്നയിച്ച ഒരു ചോദ്യങ്ങൾക്കും മറുപടി കിട്ടിയിട്ടില്ല. കരുവന്നൂര്‍ തട്ടിപ്പു സംബന്ധിച്ചു പരാതി കിട്ടിയാല്‍ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഗവർണർ ബില്ലുകൾ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാർലമെന്റി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ലെന്നും ബില്ലുകളിൽ വിശദീകരണം ഗവർണറെ സന്ദർശിച്ച് മന്ത്രിമാരടക്കം നൽകിയതാണെന്നും എന്നിട്ടും തീരുമാനമായില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഗവർണർ പ്രതികരിച്ചത്.
8 ബില്ലുകളിൽ ഗവർണർ ഒപ്പിടാനുണ്ട്. 3 ബില്ലുകൾ പാസാക്കിയിട്ട് ഒരു വർഷവും 10 മാസവുമായി. മൂന്നെണ്ണം യൂണിവേഴ്സിറ്റി ബില്ലാണ്. ഗവർണർ സർവകലാശാല ബില്ലിൽ ഒപ്പുവയ്ക്കാത്തതിനാൽ വിവിധ സർവകലാശാലകളിലെ വിസി നിയമനം സ്തംഭനാവസ്ഥയിലാണ്. കേരള സഹകരണ സൊസൈറ്റി ഭേദഗതി ബില്ലും ലോകായുക്ത ബില്ലും അടക്കം ഒപ്പിടാനുണ്ട്. ഗവർണർ ഒപ്പിടാത്തതിനാൽ നിയമമായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിയമനടപടി സ്വീകരിക്കുന്നതിനു മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കെ.കെ.വേണുഗോപാലിനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
https://www.youtube.com/watch?v=_WTzF_JKLME
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം