ഒട്ടാവ∙ രണ്ടു ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിച്ച് കാനഡ. ബബ്ബർ ഖഴ്‍സ ഇന്റർനാഷനലിനെയും ഇന്റർനാഷനൽ സിഖ് യൂത്ത് ഫെഡറേഷനെയുമാണ് നിരോധിച്ചത്. അഞ്ചു ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്നായിരുന്നു കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം. എന്നാൽ ഇതിൽ രണ്ടു ഗ്രൂപ്പുകളെ ഇപ്പോൾ നിരോധിച്ചിരിക്കുകയാണ് കാനഡ.
കാനഡയിലും പാക്കിസ്ഥാനിലും യൂറോപ്പിലും 11 ഓളം ഖലിസ്ഥാൻ ഭീകരവാദികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തൽ. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ ജൂൺ 18നു കൊല്ലപ്പെട്ടതിനെ തുടർന്നാണു കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.
read also……പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം