രണ്ട് ആഴ്ചയായി ഇടിവിൽ തുടരുന്ന വിപണി വെള്ളിയാഴ്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള തലത്തിലെ പ്രതികൂല വിപണി സാഹചര്യങ്ങൾ, ക്രൂഡ് വില ഉയരുന്നത് തുടങ്ങിയ കാരണങ്ങൾ വിപണി സെപ്റ്റംബ്ർ മാസത്തിൽ കാര്യമായി ബാധിച്ചു. ഒക്ടോബറിലെ ആദ്യ ആഴ്ചയിലേക്ക് കടക്കുമ്പോൾ റിസർവ് ബാങ്കിന്റെ പണ നയ യോഗം, കമ്പനികളുടെ രണ്ടാം പാദഫലം എന്നിവ കാത്തിരിക്കുന്നുണ്ട്. ഇവ വിപണിക്ക് അനുകൂലമാകുമെങ്കിൽ വെള്ളിയാഴ്ചയിലെ തിരിച്ചു വരവിന് തുടർച്ച ഒക്ടോബർ മാസത്തിൽ പ്രതീക്ഷിക്കാം.
അതേസമയം, ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി അവധിയായതിനാൽ ഈ ആഴ്ചയിൽ നാല് ദിവസം മാത്രമെ വിപണി വ്യാപാരം നടക്കുകയുള്ളൂ. ഇവിടെ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ ബൈ റേറ്റിംഗ് നൽകിയ ഓഹരികൾ കാണാം, ബാങ്ക് ഓഫ് ബറോഡ, ഐഐഎഫ്എൽ ഫിനാൻസ്, ഇർക്കോൺ ഇന്റർനാഷണൽ, റെയിൻബോ ചിൽഡ്രൻസ് മെഡികെയർ തുടങ്ങിയ 6 ഓഹരികളിൽ 95 ശതമാനം വരെ മുന്നേറ്റ സാധ്യതയുണ്ട്.
ഗ്ലോബൽ ഹെൽത്ത്
മൾട്ടി-സ്പെഷ്യാലിറ്റി ടെർഷ്യറി കെയർ പ്രൊവൈഡറാണ് ഗ്ലോബൽ ഹെൽത്ത് ലിമിറ്റഡ്. ഡല്‍ഹി, ഗുഡ്ഗാവ്, ഇന്‍ഡോര്‍, റാഞ്ചി, പാട്‌ന, ലഖ്‌നൗ എന്നിവിടങ്ങളില്‍ അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ സേവന്ങള്‍ കമ്പനി നല്‍കുന്നു. 5 ആശുപത്രി, 6 മെഡിക്ലിനിക്ക്, ഡയഗ്നോസ്റ്റിക് ലബോറട്ടറി, ഹോം കെയര്‍, ടെലി മെഡിസിന്‍ സര്‍വീസ് എന്നീ സേവനങ്ങള്‍ കമ്പനിയില്‍ നിന്ന് ലഭിക്കും.
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാളാണ് ഓഹരിക്ക് ‘ബൈ’ റേറ്റിംഗ് നൽകിയിരിക്കുന്നത്. 840 രൂപയാണ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. 716 രൂപയാണ് നിലവിലെ വിപണി വില. ഇത് ഏകദേശം 17 ശതമാനത്തിന്റെ വളർച്ച സാധ്യത സൂചിപ്പിക്കുന്നു.
റെയിൻബോ ചിൽഡ്രൻസ് മെഡികെയർ
മൾട്ടി സ്പെഷ്യാലിറ്റി പീഡിയാട്രിക് ആശുപത്രി ശൃംഖലയാണ് റെയിൻബോ ചിൽഡ്രൻസ് മെഡികെയർ. 6 നഗരങ്ങളിലായി 16 ആശുപത്രികളും 3 ക്ലിനിക്കുകളും കമ്പനിക്ക് കീഴിലുണ്ട്. 1,655 ലധികം രോഗികളെ ഒരേ സമയം ഉൾകൊള്ളാവുന്ന ശേഷി ശ്രംഖലയ്ക്കുണ്ട്. മൊണാർക്ക് നെറ്റ്‌വർത്ത് ക്യാപിറ്റലാണ് റെയിൻബോ ചിൽഡ്രൻസ് മെഡികെയറിന് ‘ബൈ’ റേറ്റിംഗ് നൽകുന്നത്.1,296 രൂപയാണ് ബ്രോക്കറേജ് ഓഹരിക്ക് നിശ്ചയിച്ച ലക്ഷ്യവില. 1,028 രൂപയിൽ ലഭ്യമായ ഓഹരിക്ക് 26 ശതമാനത്തോളം ഉയർച്ച സാധ്യതയുണ്ട്.
READ ALSO…..സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാപാരം നിരോധിച്ച് ഇന്തോനേഷ്യ
ഐഐഎഫ്എൽ ഫിനാൻസ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സേവന കമ്പനിയാണ് ഐഐഎഫ്എല്‍ ഫിനാന്‍സ്. ഉപകമ്പനികളായ ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ്, ഐഐഎഫ്എല്‍ സമസ്ത ഫിനാന്‍സ്, ഐഐഎഫ്എല്‍ ഓപ്പണ്‍ ഫിന്‍ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ വഴി വായ്പ സേവനങ്ങള്‍ കമ്പനി നടത്തുന്നു.
എച്ച്എസ്ബിസി ഗ്ലോബൽ റിസർച്ച് ഐഐഎഫ്എൽ ഫിനാൻസിൽ ‘ബൈ’ റേറ്റിംഗ് നൽകുന്നുണ്ട്. 790 രൂപയാണ് ഓഹരിയുടെ ലക്ഷ്യവില. 597 രൂപയിൽ ലഭ്യമായ ഐഐഎഫ്എൽ ഫിനാൻസ് ഓഹരികളിൽ 32 ശതമാനം വർധനവാണിത്.
ബാങ്ക് ഓഫ് ബറോഡ
ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നാണ് ബാങ്ക് ഓഫ് ബറോഡ. 8205 ആഭ്യന്തര ശാഖകളും 93 വിദേശ ശാഖകളും അടക്കും വലിയ ശ്രംഖല ബാങ്കിന് കീഴിലുണ്ട്. ആഭ്യന്തര സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ബൊനാൻസ ബാങ്ക് ഓഫ് ബറോഡയ്ക്ക് 270 രൂപ ലക്ഷ്യവിലയിൽ ‘ബൈ’ റേറ്റിംഗ് നൽകുന്നുണ്ട്. 213.95 രൂപയിൽ ലഭ്യമായ ഓഹരി 26 ശതമാനം ഉയരാൻ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് സൂചിപ്പിക്കുന്നു.
ഇർക്കോൺ ഇന്റർനാഷണൽ
റെയില്‍വേ നിര്‍മാണ കമ്പനിയായി ആരംഭിച്ച ഇര്‍കോണ്‍ ഇന്റര്‍നാഷണൽ ഇന്ന് വമ്പന്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ നിര്‍മാണം വഹിക്കുന്ന പൊതുമേഖലാ എന്‍ജിനീയറിംഗ് ആൻഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. ആന്റിക് ബ്രോക്കറേജാണ് ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നത്. 176 രൂപയാണ് ഓഹരിയുടെ ലക്ഷ്യവില. 144.85 രൂപയിൽ ലഭ്യമായ ഓഹരിക്ക് 21 ശതമാനം മുന്നേറ്റ സാധ്യതയുണ്ട്.
എസ്ഐഎസ് ഇന്ത്യ
സെക്യൂരിറ്റി, ഫെസിലിറ്റി മാനേജ്‌മെന്റ്, ക്യാഷ് ലോജിസ്റ്റിക്സ് എന്നീ സേവനങ്ങൾ നൽകുന്ന ഇന്ത്യൻ കമ്പനിയാണ് എസ്ഐഎസ് ഇന്ത്യ ലിമിറ്റഡ്. ഇന്ത്യയിലും ഓസ്‌ട്രേലിയയിലും കമ്പനിക്ക് ബിസിന്സുണ്ട്. രാജ്യത്തുടനീളമുള്ള 29 സംസ്ഥാനങ്ങളിലെ 570-ലധികം ജില്ലകളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. കീനോട്ട് കോർപ്പറേറ്റ് സർവീസാണ് ഓഹരിക്ക് ‘ബൈ’ റേറ്റിംഗ് നൽകുന്നത്.
ഓഹരിയുടെ ലക്ഷ്യവിലയായി ബ്രോക്കറേജ് 837 രൂപയാണ് നിശ്ചയിക്കുന്നത്. 430 രൂപയിൽ ലഭ്യമായ ഓഹരിക്ക് 95 ശതമാനം വളർച്ച സാധ്യതയാണിത് കാണിക്കുന്നത്.
കടപ്പാട്: ഗുഡ് റിട്ടേൺസ് (നിധീഷ് പി.വി)
https://www.youtube.com/watch?v=AplVLarmxHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം