ജക്കാര്‍ത്ത: സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാപാരം നിരോധിച്ച് ഇന്തോനേഷ്യ. പ്രമുഖ ടെക് സ്ഥാപനങ്ങളുടെ നേരിട്ടുള്ള വില്‍പ്പന തടയുകയാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്തോനേഷ്യൻ വ്യാപാര മന്ത്രി സുല്‍കിഫ്ലി ഹസന് പറഞ്ഞു. പുതിയ നിയമവുമായി സഹകരിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കമ്ബനികളുടെ നേരിട്ടുള്ള വ്യാപാരം ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ, ഇ-കോമേഴ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരസ്പരം വേര്‍പ്പെടുത്തണമെന്ന് ചില ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ചില പ്ലാറ്റ്ഫോമുകളുടെ കുത്തക വ്യാപാരം സാധാരണക്കാരായ വ്യാപാരികളെ ദോഷകരമായി ബാധിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നേരിട്ട് വ്യാപാര ഇടപാടുകള്‍ നടത്താനാകില്ല. തങ്ങളുടെ പ്ലാറ്റ്ഫോമുകളിലൂടെ പ്രോഡക്ടുകളുടെ പ്രമോഷന് നടത്താന്‍ മാത്രമേ കഴിയുകയുള്ളൂ.
https://www.youtube.com/watch?v=AplVLarmxHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം