ജീവിതത്തില്‍ അവശ്യം വേണ്ടതാണ് ആരോഗ്യം.ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്‍റെ സമ്പത്ത്. ആരോഗ്യപരിപാലനത്തിനായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍.
- ആഹാരം:ആരോഗ്യപരിപാലനത്തില്‍ കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കാണുള്ളത്. ഭക്ഷണത്തില്‍ ദിനവും പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. കൊഴുപ്പ് കുറഞ്ഞ ആഹാര സാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അര്‍ബുദം പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്തും.
- ശരീരഭാരം നിയന്ത്രിക്കുക:അമിതവണ്ണം പലരുടെയും പ്രശ്നമാണ്. അമിതവണ്ണമുള്ളവരില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
- വ്യായാമം: അലസമായ ജീവിതം ആണ് മിക്ക രോഗങ്ങള്‍ക്കും ഹേതുവാകുന്നത്. വ്യായാമമില്ലാത്ത അവസ്ഥ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ദിവസവും വ്യായാമം ചെയ്യുന്ന ശീലം വളര്‍ത്തിയെടുക്കുക.
- പുകവലി ഉപേക്ഷിക്കുക: പുകവലി അരോഗ്യ സ്ഥിതിക്ക് കോട്ടം വരുത്തും. അര്‍ബുദം, ശ്വാസകോശ രോഗം എന്നിവയ്ക്ക് പുകവലി കാരണമാകാറുണ്ട്. പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല പുകച്ച് തള്ളുന്ന പുക ശ്വസിക്കുന്ന മറ്റുള്ളവരിലും ഇത് രോഗമുണ്ടാക്കുന്നു.
- പ്രതിരോധ കുത്തിവയ്പ്പ്: പ്രത്യേക സാഹചര്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് ശീലമാക്കുക. ചില തൊഴിലുകള്‍ ചെയ്യുമ്പോള്‍, ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതായി വരും.
- മനസംഘര്‍ഷം കുറയ്ക്കല്‍: മനസംഘര്‍ഷം ഇല്ലാതാക്കുക എന്നത് ആരോഗ്യം നിലനിര്‍ത്താന്‍ അവശ്യമാണ്. ജോലി സ്ഥലങ്ങളിലും ഗൃഹത്തിലും മനസംഘര്‍ഷം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.
- നല്ല ജീവിതശൈലി പാലിക്കുക: രോഗത്തിന്‍റെ അഭാവമല്ല അരോഗ്യം എന്നറിയുക.ആരോഗ്യകരമായ ജീവിത ശൈലി ആരോഗ്യപരിപാലനത്തിന് ആവശ്യമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം