അങ്കാറ: തുർക്കിയ തലസ്ഥാനമായ അങ്കാറയിൽ പാർലമെന്റിന് സമീപമുണ്ടായ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. പാർലമെന്റ് സമ്മേളനം പുനഃരാരംഭിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് സ്ഫോടനം ഉണ്ടായത്.
ഞായറാഴ്ച രാവിലെയാണ് പാർലമെന്റിന് സമീപമെത്തിയ രണ്ട് ഭീകരർ ആക്രമണം നടത്തിയത്. കാറിലെത്തിയ ഭീകരൻ പുറത്തിറങ്ങി സ്വയം പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
Big Breaking. Terror Attack in Ankara Turkey. Live footage of the blast caught on camera. #Turkey #Ankara #TerrorAttack pic.twitter.com/1qAQNqtrl3
— Murtaza Khan (@iamMurtaza68) October 1, 2023
ഭീകരരിൽ ഒരാൾ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റതെന്ന് മന്ത്രി അലി യെർലിക്കായ പറഞ്ഞു.
https://www.youtube.com/watch?v=AplVLarmxHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം