ന്യൂഡൽഹി: പവൻ കുമാർ ബൻസാലിനു പകരക്കാരനായി കോൺഗ്രസ് ദേശീയ ട്രഷററായി മുതിർന്ന നേതാവ് അജയ് മാക്കനെ നിയമിച്ചു. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് മാക്കന്‍റെ പേര് പ്രഖ്യാപിച്ചത്. കെ.സി വേണുഗോപാൽ പുതിയ നിയമനം വാർത്താകുറിപ്പിലൂടെ പുറത്തുവിട്ടത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അജയ് മാക്കൻ നിലവിൽ പ്രവർത്തക സമിതി അംഗമാണ്. മൻമോഹൻ സിങ് സർക്കാരിൽ യുവജന, സ്‌പോർട്‌സ്, ആഭ്യന്തര സഹമന്ത്രി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഡൽഹിയിൽ ഷീലാ ദീക്ഷിത് സർക്കാരുകളിലും വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
2004 മുതൽ 2014 വരെ രണ്ടു തവണയാണ് ലോക്‌സഭാ അംഗമായത്. 1993 മുതൽ 2004 വരെ മൂന്നു തവണ നിയമസഭാ അംഗവുമായിരുന്നു. ഡൽഹി പ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായിട്ടുണ്ട് മാക്കന്‍.
https://www.youtube.com/watch?v=AplVLarmxHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം