കൊച്ചി : സ്ത്രീകൾക്കുള്ള മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഇൻഫോപാർക്ക് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻജന്റ് ഗ്ലോബൽ സൊല്യൂഷൻസ്.’ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യ’ പട്ടികയിലാണ് തുടർച്ചയായ മൂന്നാം തവണയും ഫിൻജന്റ് സ്ഥാനമുറപ്പിച്ചത്. കഴിഞ്ഞ രണ്ട് തവണയും ആദ്യ പത്തിലും ഫിൻജന്റ് സ്ഥാനമുറപ്പിച്ചിരുന്നു. സ്ത്രീകൾക്ക് മികച്ച ജോലിഅന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഫിൻജന്റിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതാണ് ഈ അംഗീകാരം.
മെന്റർഷിപ്പ് പ്രോഗ്രാമുകൾ, നേതൃത്വ വികസന അവസരങ്ങൾ, ഫ്ലെക്സിബിൾ വർക്ക് അറേഞ്ച്‌മെന്റ്, പ്രൊഫഷണൽ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സഹകരണ സംസ്കാരം എന്നിങ്ങനെയുള്ള വിവിധ പദ്ധതികളിലൂടെ ലിംഗ വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നതിലുള്ള ഫിൻജന്റിന്റെ സമർപ്പണം പ്രകടമാണ്. വൈവിധ്യമാർന്ന വീക്ഷണങ്ങളും അനുഭവങ്ങളും ജോലിസ്ഥലത്തെ സമ്പന്നമാക്കുക മാത്രമല്ല, ക്ലയന്റുകൾക്ക് പുതുമ സൃഷ്ടിക്കുമെന്നും കമ്പനി ഉറച്ചു വിശ്വസിക്കുന്നു.
READ ALSO……ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇടംനേടി ഫെഡറല്‍ ബാങ്ക്
ഗ്രേറ്റ് പ്ലേസ് ടു വർക്ക്® ഇൻസ്റ്റിറ്റ്യൂട്ട് സ്ത്രീകൾക്കായുള്ള മികച്ച 10 മികച്ച തൊഴിലിടങ്ങളിൽ ഒന്നായി ഫിൻജന്റ് അംഗീകരിക്കപ്പെട്ടതിൽ അഭിമാനിക്കുന്നുവെന്ന് ഫിൻജന്റ് സീനിയർ വൈസ് പ്രസിഡന്റ് അനിജ സൂസൻ കോശി പറഞ്ഞു. “പ്രായം, ലിംഗഭേദം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കാതെ, എല്ലാ പ്രവർത്തനങ്ങളിലും വിവേചനരഹിതമായ നയം ഞങ്ങൾ കർശനമായി പാലിക്കുന്നു. പ്രായം, ലിംഗഭേദം അല്ലെങ്കിൽ മറ്റേതെങ്കിലും വ്യത്യസ്‌ത ഘടകം പരിഗണിക്കാതെ, വ്യക്തിഗത വളർച്ചയും വികാസവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫിൻജന്റിന്റെ പ്രധാന ലക്ഷ്യം. ഗ്രേറ്റ് പ്ലേസ് ട്ടൂ വർക്ക്, ഇന്ത്യാസ് ബെസ്ററ് വർക്ക്പ്ലേസസ് ഫോർ മില്ലേനിയൽസ് 2023, സ്ത്രീകൾക്കായുള്ള മികച്ച തൊഴിലിടം തുടങ്ങിയ അംഗീകാരങ്ങൾ നേടാൻ ഫിൻജന്റിനെ ഇത് സഹായിച്ചു” അവർ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം