കണ്ണൂര്‍: മന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. അന്തവും, കുന്തവും ഇല്ല എന്നത് താന്‍ പറഞ്ഞു കൊണ്ടേയിരിക്കും. എന്നാല്‍ താന്‍ പറഞ്ഞതില്‍ നിന്ന് സാധനം എന്ന വാക്ക് പിന്‍വലിക്കുന്നതായി കെ എം ഷാജി പറഞ്ഞു. മന്ത്രി ആ ഘട്ടത്തില്‍ വിഷമം അറിയിച്ചിരുന്നില്ല. അതുകൊണ്ട് അന്ന് തിരുത്തിയില്ല എന്നും കെ എം ഷാജി പറഞ്ഞു.
സ്ത്രീ എന്ന നിലക്കല്ല, മനുഷ്യന് വിഷമം ഉണ്ടാകുന്ന പരാമര്‍ശം പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. വിഷയത്തില്‍ ശ്രീമതി ടീച്ചര്‍ക്ക് തെറ്റിദ്ധാരണയുണ്ടായി. എം എം മണിയെ വെച്ച് തന്നെ വിലയിരുത്തരുത്. ക്ലിഫ് ഹൗസിലെ സ്വിമ്മിങ് പൂളില്‍ കഴുകിയിട്ടും വൃത്തിയാകാത്ത രാഷ്ട്രീയ മാലിന്യം തലയില്‍ ചുമക്കുന്ന ഡിവൈഎഫ്‌ഐക്ക് തന്നെ കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്നും കെ എം ഷാജി പറഞ്ഞു.
അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയെ പുകഴ്ത്താനുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും കെ എം ഷാജി പറഞ്ഞിരുന്നു. ആരോഗ്യമന്ത്രിക്ക് ഒരു കുന്തവും അറിയില്ല. വീണാ ജോര്‍ജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്.
read also…..ആലപ്പുഴയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ശൈലജ ടീച്ചര്‍ പ്രഗത്ഭ അല്ലെങ്കിലും നല്ല ഒരു കോഡിനേറ്റര്‍ ആയിരുന്നുവെന്നും അവരെ വെട്ടിക്കളഞ്ഞുവെന്നും മലപ്പുറം കുണ്ടൂര്‍ അത്താണിയില്‍ മുസ്ലിം ലീഗ് വേദിയില്‍ സംസാരിക്കവെ കെ എം ഷാജി പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമാകുകയും കെ എം ഷാജിക്ക് നേരെ രൂക്ഷമായ വിമര്‍ശനങ്ങളുയരുകയും ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം