ഗർഭധാരണം മുതൽ കുഞ്ഞിന്റെ അഞ്ച് വയസുവരെയുള്ള കാലഘട്ടത്തിൽ മാതാപിതാക്കൾക്ക്‌ വഴികാട്ടിയാകുന്ന ആസ്റ്റർ നർച്ചർ പ്രോഗ്രാമിന് ആസ്റ്റർ പിഎംഎഫ് ഹോസ്പിറ്റലിൽ തുടക്കമായി

 

കൊല്ലംഗർഭധാരണം മുതൽ പ്രസവവും കഴിഞ്ഞ് കുഞ്ഞിന്റെ അഞ്ച് വയസുവരെ നീളുന്ന  പുതിയ ചികിത്സാപദ്ധതിക്ക്  ആസ്റ്റർ പി എംഎഫിൽ തുടക്കമായി.  പ്രശസ്ത സിനിമനടിയായ  അഞ്ജലി നായർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തുഗർഭിണികളായ അമ്മമാരും അവരുടെ കുടുംബാങ്ങളുമായിരുന്നു പരിപാടിയിൽ പങ്കെടുത്തിരുന്നത്.

 ചെറുപ്പക്കാർക്കിടയിൽ ഏറെ ആശങ്കകളുണ്ടാകുന്ന സമയമാണ് ഗർഭധാരണം മുതൽ കുഞ്ഞിന് അഞ്ച് വയസാകുന്നതുവരെയുള്ള കാലഘട്ടം കാലയളവിൽ മാതാപിതാക്കൾക്കും കുഞ്ഞിനും സമഗ്രമായ ചികിത്സയും മാർഗദർശനവും നൽകുന്ന സമഗ്രമായ ഒരു പദ്ധതിയാണ് ആസ്റ്റർ നർച്ചർ പ്രോഗ്രാംകേരളത്തിലെ ഏറ്റവും സമഗ്രമായ പ്രസവശുശ്രൂഷാ പദ്ധതിയാണ് ആസ്റ്റർ പിഎംഎഫ് ഒരുക്കുന്നത്.

ഗർഭകാലം മുതലുള്ള കുഞ്ഞിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട വിവരങ്ങളും മെഡിക്കൽ ഉപദേശവും നൽകുന്നതിനൊപ്പം സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാനും അവസരമുണ്ടാകുംഗർഭധാരണത്തിന് മുൻപേ തുടങ്ങേണ്ട തയാറെടുപ്പുകൾക്കാവശ്യമായ മാർഗനിർദേശവും വിദഗ്ധഡോക്ടർമാരുടെ സംഘം നൽകുംകുട്ടികളുടെയും മാതാപിതാക്കളുടെയും ഡയറ്റ്അവർക്കാവശ്യമായ ചെക്കപ്പുകൾവാക്സിനേഷനുകൾഎല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുംഗർഭകാലത്തും പ്രസവസമയത്തുമുള്ള മാതാപിതാക്കളുടെ ആശങ്കകൾ അകറ്റാനാവശ്യമായ എല്ലാ സഹായവും നൽകുംഅമ്മയുടെയും കുഞ്ഞിന്റെയും ശാരീരികവും മാനസികവുമായ പരിപൂർണ ആരോഗ്യം ഉറപ്പാക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസിഫോണിലൂടെയുള്ള സഹായവും പിന്തുണയുംവാക്സിനേഷൻ കേന്ദ്രംബ്ലഡ് ബാങ്ക്എന്നിവ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്നുകൂടാതെ വിദദ്ധരുടെ നേതൃത്വത്തിലുള്ള  ഗർഭകാലയോഗ ക്ളാസുകളും പ്രസവശുശ്രൂഷാ പരിചരണ ക്ളാസുകളും നൽകിവരുന്നുശരിയായ രീതിയിൽ മുലപ്പാൽ കൊടുക്കേണ്ടത് എങ്ങനെയാണെന്നത് മുതലുള്ള എല്ലാ കാര്യങ്ങളും വിശദമായി പഠിപ്പിക്കുന്നുആവശ്യമെങ്കിൽ അമ്മമാർക്കായി ബേബി ഷവർ ആഘോഷവും സംഘടിപ്പിക്കുംമാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും വൈകാരിക പിന്തുണയ്ക്ക് ആവശ്യമെങ്കിൽ ഫാമിലി കൗൺസിലിംഗും  ലഭ്യമാണ്.

READ ALSO……ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ലോകകപ് ക്രിക്കറ്റിന്റെ ഗ്ലോബല്‍ പാര്‍ട്ട്ണര്‍

പ്രോഗ്രാമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഗർഭിണികളായ അമ്മമാർക്കായി യോഗ സെഷനുകളുംഫിസിയോതെറാപ്പി സെഷനുകളും ഡോക്ടർ പൂജയുടെ നേതൃത്വത്തിൽ ഗർഭകാല പരിചരണ ക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു.

ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ്‌ ഫർഹാൻ യാസിൻചീഫ് ഗൈനക്കോളജിസ്റ്റായ പൂജ മോഹൻആസ്റ്റർ പിഎംഎഫ് ഹെഡ് ഓഫ് ഓപ്പറേഷൻസ് വിജേഷ് വികെസൗത്ത് ക്ലസ്റ്റർ ലീഡ് മാർക്കറ്റിംഗ് വിഷ്ണു മോഹൻചീഫ് നഴ്സിംഗ് ഓഫീസറും നർച്ചർ പ്രോഗ്രാം അഡ്മിനുമായ നീനു എസ് നായർ,  ഓപ്പറേഷൻസ്‌ മാനേജർ വിപിൻ കുമാർ വി,  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads–  Join ചെയ്യാം