വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ വാർത്തകളിൽ ഇടംപിടിച്ചത് ഫെബ്രുവരി 8 ന് ഉണ്ടായ ഭൂചലനത്തെ തുടർന്നാണ്.
രണ്ടായിരത്തിലേറെ ആളുകളുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടതോടൊപ്പം അപ്രതീക്ഷിതമായി സംഭവിച്ച ഭൂചലനം നഷ്ടപ്പെടുത്തിയത്ത് ആയിരത്തിലേറെ വർഷം പഴക്കമുള്ള, യുനെസ്കോ പൈതൃകപട്ടികയിൽ ഉൾപ്പെട്ട മനോഹരമായ മാരക്കേഷ് എന്ന പൈതൃകനഗരം കൂടിയാണ്.
എന്താണ് മാരകേഷിന്റെ പ്രത്യേകത?
ചെമ്മണ്ണിന്റെ നിറം.
നീളവും ഉയരവുമുള്ള കോട്ടമതിൽ. ആ മതിലിനകത്ത് എത്തിയാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നഗരം കാണാം. ഒപ്പം അവിടുത്തെ താമസ്സക്കാരെയും. കാലമേറെ പഴക്കമുള്ള വാതിലുകൾ കടന്ന് ആ കോട്ടയ്ക്കുള്ളിലേക്കു ചെന്നാൽ ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത അത്ഭുതം തോന്നിക്കുന്ന കാഴ്ചകളാലാണ് മുന്നിൽ കാണുന്നതെല്ലാം.
കല്ലുകൾ പാകിയ വൃത്തിയുള്ള വീഥികൾ, പഴയകാല രീതിയിലെ വസ്ത്രങ്ങളണിഞ്ഞ മനുഷ്യർ, കുതിരവണ്ടികൾ സവാരിക്കുപയോഗിക്കുന്ന മനുഷ്യർ ,ഭംഗിയുള്ള വ്യത്യസ്തയിനം കരകൗശല വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, പരവതാനികൾ, ഭക്ഷണസാധനങ്ങൾ. ഒരു ചുമരിനോട് ചേർത്ത് തന്നെ പണിതിരിക്കുന്ന മറ്റു വീട്, നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകളും കച്ചവടസ്ഥാപനങ്ങളും അതേപടി നിലനിർത്തിയിരിക്കുന്നു കാഴ്ച.
അറേബ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ സംസ്കാരങ്ങൾ ഒരുപോലെ ഒരുമിക്കുന്ന, അതിസുന്ദരമായ മലകളും, നീല കടലുമൊക്കെയുള്ള രാജ്യമാണ് മൊറോക്കോ. കാണാൻ അത്രമേൽ ഭംഗിയുള്ളതുകൊണ്ടുതന്നെ ഓരോ വർഷവും കുറഞ്ഞത് ഒന്നരക്കോടി വിനോദസഞ്ചാരികളാണ് മൊറോക്കോയിലേക്ക് എത്താറുണ്ട്.
ലോകസഞ്ചാരി ഇബ്നു ബത്തൂത്തയുടെ നാട് കൂടിയാണ് മൊറോക്കോ.
മൊറോക്കോയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ കിണക്കെടുത്താൽ അതിൽ 10 ശതമാനത്തോളം ടൂറിസത്തിൽനിന്നാണ്.അവിടുത്തെ ഏറ്റവും ജനപ്രിയ സ്ഥലമാണ് മദീനയിൽ എന്നറിയപ്പെട്ട മാരക്കേഷ്.
മധ്യകാല നിർമ്മിതികളായ പള്ളികൾ, കൊട്ടാരങ്ങൾ, സെമിനാരികൾ എന്നിവയൊക്കെ മാരകേഷിന്റെ പ്രത്യേകതയാണ്
അറ്റ്ലാന്റിക് തീരത്തുള്ള മൊറോക്കോയുടെ ഒരു ഭാഗം മെഡിറ്റേറിയൻ കടലും കിഴക്കു അൾജീരിയയും വടക്കു സ്പെയിനും അതിരുകളായാണ്. റബാത്, കാസാബ്ലാങ്ക, അഗാദിർ, ടാൻജിയർ എന്നിവയാണ് മറ്റു പ്രധാന നഗരങ്ങൾ.
ഇവിടുത്തെ ഏതു കാലാവസ്ഥയും സഞ്ചാരികൾക്ക് അനുകൂലമാണ്.
പണ്ടു കാലം മുതലേ വ്യാപാരത്തിന് പേരുകേട്ട നാടാണ് മൊറോക്കോ.
ആഭരണങ്ങൾ, മൺപാത്രങ്ങൾ, തുകൽ കൊണ്ടുള്ള നിർമ്മിതികൾ, കാര്പെറ്റുകൾ എന്നിവക്ക് പുറമെ അർഗാൻ എണ്ണ പോലുള്ള അപൂർവമായ ഭക്ഷണ ഉത്പന്നങ്ങളും ലഭിക്കുന്ന ഇടാമെന്ന നിലക്കും മൊറോക്കോ എന്ന നാട് ഏറെ പ്രസിദ്ധമാണ്.
ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ് പുരാതന മാർക്കറ്റുകൾ അതേപടി നിലനിർത്തിയിരുന്ന കാഴ്ച. ഇവിടെ മോട്ടോർവാഹനങ്ങൾക്കു പ്രവേശനമില്ല. പഴയ കാലത്തേ ഓർമ്മിപ്പിക്കും വിധം കുതിരകളുടെയും കഴുതകളുടേയുമൊക്കെ പുറത്തു ചരക്കുകൾ വന്നുപോവുന്ന കാഴ്ചകളും ഇവിടെ കാണാം. വിദേശ രാജ്യങ്ങളിൽ നിന്നുപോലും ഈ കാഴ്ചകൾ ആസ്വദിക്കുവാൻ എത്തുന്നവരുടെ എണ്ണം എണ്ണിയാലൊടുങ്ങാത്തതാണ്.
മാരകേഷിലെത്തുന്നവർ യാത്ര തുടങ്ങേണ്ടത് ജമാ എൽ ഫിനയിൽ നിന്നാണ്. മാരകേഷിലെ പ്രധാനപ്പെട്ടൊരു ഇടമാണ് ജമാ എൽ ഫിന. പണ്ട് നാടോടിക്കഥകളിൽ മാത്രം കേട്ട് ശീലിച്ച പല കാഴ്ചകളും ഇവിടെ കാണാം. വൈകുന്നേരങ്ങളിൽ ഇവിടെ പാട്ടും നൃത്തവും ഒപ്പം ഭക്ഷണപാനീയങ്ങളും പിന്നെ കണ്ടു രസിക്കാൻ പാമ്പാട്ടികളുമൊക്കെ നിറഞ്ഞ ഉത്സവസമൃദ്ധമായ അന്തരീക്ഷമായിരിക്കും ജമാ എൽ ഫിനയിലേത്.
കോട്ടയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഇത്തരം നഗരങ്ങളെ ‘മെദീന’ എന്നാണ് മോറോസിക്കോയിൽ അറിയപ്പെടുന്നത്. അതിൽ ഏറ്റവും മനോഹരവും ആഘർഷകവുമായതു മാരകേഷിലെ മെദീനയാണ്.
ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ് 12-ാം നൂറ്റാണ്ടിൽ നിർമിച്ച കുതുബിയ പള്ളി; അതിപുരാതനമായ കുതുബിയ പള്ളി മാരക്കേഷിന്റെ മേൽക്കൂര എന്നാണ് അറിയപ്പെടുന്നത്. ഈ പള്ളിയും ഭൂകമ്പത്തിൽ തകർന്നിട്ടുണ്ട്.
അറുപതു വർഷത്തിനിടയിൽ ആദ്യമാണ് മൊറോക്കോ ഒരു ഭൂചലനം നേരിടുന്നത്. ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതു മാരക്കേഷിനെയും.
ഇനിയൊരിക്കൽ കൂടി പണിതുയർത്താൻ പറ്റുന്നതല്ല ഭൂകമ്പം തകർത്ത ഈ പൈതൃകസ്വത്തുക്കളൊന്നും തന്നെ. യുനെസ്കോയുടെ സഹായത്താൽ അതീവശ്രദ്ധയോടെ സംരക്ഷിച്ചിരുന്ന പൈതൃകമാണ് തകർന്നുവീണത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം