കോഴിക്കോട് : ദുബായിയിലെ വാര്‍ഷിക ജൈടെക്സ് സാങ്കേതികവിദ്യാ പ്രദര്‍ശനത്തിലേക്ക് കേരളത്തില്‍ നിന്നുള്ള 30 ഐ.ടി കമ്പനികള്‍. വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒക്ടോബര്‍ 16-ന് ആരംഭിച്ച് നാലുദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് തുടങ്ങിയ കേരളത്തിലെ ഐ.ടി പാര്‍ക്കുകള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളാണ് കേരളാ ഐ.ടി പാര്‍ക്ക്സിന്റെയും ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും നേതൃത്വത്തില്‍ പങ്കെടുക്കുന്നത്. ഉല്‍പ്പന്നങ്ങളും പ്രതിവിധികളും അവതരിപ്പിക്കുന്നതിന് പുറമേ മധ്യപൂര്‍വേഷ്യയില്‍ വിപണി കേന്ദ്രീകരിക്കുന്നതിനും നിക്ഷേപക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും കമ്പനികള്‍ ഈ പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ത്രീഡി പ്രിന്റിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി, ബിഗ് ഡാറ്റ അനലിറ്റിക്സ്, ബ്ലോക്ക് ചെയിന്‍, ക്ലൗഡ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് സോഫ്റ്റ്വെയര്‍, മൊബൈല്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് സോഫ്റ്റ്വെയര്‍, കണ്‍സ്യൂമര്‍ ടെക്നോളജി, സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ സെന്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഡ്രോണ്‍സ് ആന്‍ഡ് എ.വി, എന്റര്‍പ്രൈസ് സോഫ്റ്റ്വെയര്‍, ഫ്യൂച്ചര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍, ഗ്ലോബല്‍ സ്മാര്‍ട്ട് സിറ്റീസ്, ഗ്ലോബല്‍ സൊല്യൂഷന്‍ പ്രൊവൈഡേഴ്സ്, ഗള്‍ഫ്കോംസ് – ടെലികോം ആന്‍ഡ് മൊബിലിറ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍ നെറ്റ്വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി, ഐ.ഒ.ടി, മിക്സഡ് റിയാലിറ്റി, മൊബൈല്‍ ഡിവൈസ് ആന്‍ഡ് ആക്സസറീസ്, ഫിസിക്കല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ സെക്യൂരിറ്റി, പ്രിന്റിങ്ങ് ആന്‍ഡ് ബിസിനസ് സൊല്യൂഷന്‍സ്, സെന്‍സേഴ്സ്, സ്മാര്‍ട്ട് ഹോം, സ്മാര്‍ട്ട് വര്‍ക്ക് പ്ലൈസ്, സോഫ്റ്റ്വെയര്‍ ഡിജിറ്റല്‍ ഇമേജിങ്, വാല്യൂ ആഡഡ് ഡിസ്ട്രിബ്യൂട്ടേഴ്സ്, വിര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 30 കമ്പനികളാണ് കേരളത്തില്‍ നിന്ന് ജൈടെക്സ് ടെക്ക് ഷോയില്‍ പങ്കെടുക്കുന്നത്.
READ ALSO…..മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിൽ ചന്ദ്രയാൻ -3 മത്സരം സംഘടിപ്പിച്ചു
ദുബായ് ജൈടെക്സ് ടെക്ക് ഷോയില്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന ഐ.ടി കമ്പനികള്‍
സൂണ്ട്യ, ലീയെറ്റ് ടെക്‌നോ ഹബ് എല്‍.എല്‍.പി, സെറോണ്‍ കണ്‍സള്‍ട്ടിങ്ങ്, ലൈലാക്ക് ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, ടെക്നോറിയസ് ഇന്‍ഫോ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, യുറോലൈമ് ടെക്നോളജീസ്, ഫ്രെസ്റ്റോണ്‍ അനാലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, ഗ്രാന്റ് ട്രസ്റ്റ് ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, അറ്റീമ് ഇന്‍ഫോസോഫ്റ്റ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, അലിന്‍മൈന്റ്സ് ടെക്നോളജീസ്, എക്യൂബ് ഇന്നവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കോഡിലര്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്ബ്രയിന്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ലിതോസ് ടെക്നോസോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, പ്രോമ്ടെക് മിഡില്‍ ഈസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ക്യൂബെറ്റ്, പിക്സ്ബിറ്റ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, മിറോക്‌സ് സൈബര്‍സെക്യൂരിറ്റി ആന്‍ഡ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ്, ക്ലൗഡ് കണ്ട്രോള്‍ (ഹൈബ്ക്ലൗഡ് ടെക്‌നോളജീസ്), വെബ്ദുറ ടെക്‌നോളജീസ്, റെഡ് ടീം ഹാക്കര്‍ അക്കാദമി, ടെക്‌ലോജിസ്യ സൈബര്‍സെക്യൂരിറ്റി ലാബ്‌സ്, വാട്ടില്‍കോര്‍പ്പ് സൈബര്‍സെക്യൂരിറ്റി ലാബ്‌സ്, ഹോസ്റ്റഡൈം ഡാറ്റ സെന്റര്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ്, അബാ സോഫ്റ്റ്, ജെ.ടി.എസ്.ഐ ടെക്‌നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, നിയോഇറ്റോ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, സൈബ്രോസിസ് ടെക്‌നോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വെബ് കാസില്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, വെബ് ആന്‍ഡ് ക്രാഫ്റ്റ് ടെക്‌നോളജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം