മൂലമറ്റം : ഏതാനും ദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴയില്‍ വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങി.സെപ്റ്റംബര്‍ ഒന്നിന് 35 ശതമാനമായിരുന്നു ജലമെങ്കില്‍ വ്യാഴാഴ്ച ആയപ്പോഴേക്കും 48 ശതമാനത്തിലെത്തി. ഇത്രയും ജലം ഉപയോഗിച്ച് 1967.59 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാൻ സാധിക്കും.
read also…..ദൗത്യ സംഘം മൂന്നാറില്‍ കൈയ്യേറ്റങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കട്ടെ; നിലപാട് വ്യക്തമാക്കി എം.എം മണി
കഴിഞ്ഞ വര്‍ഷം ഇതേസമയം വൈദ്യുതി വകുപ്പിന്‍റെ ഡാമുകളില്‍ 82 ശതമാനം ജലം അവശേഷിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ 36 ശതമാനം ജലമാണുള്ളത്. പമ്പ -53, ഷോളയാര്‍ -96, ഇടമലയാര്‍ -52, കുണ്ടള -97, മാട്ടുപ്പെട്ടി -62, കുറ്റ്യാടി – 61, തര്യോട് -73, പൊൻമുടി -68, നേര്യമംഗലം -49, പൊരിങ്ങല്‍ -48, ലോവര്‍പെരിയാര്‍ -48 എന്നിങ്ങനെയാണ് മറ്റ് ഡാമുകളിലെ ജലനിരപ്പ്. കാലവര്‍ഷം ഗണ്യമായി കുറഞ്ഞതാണ് ഡാമുകളിലെ ജലനിരപ്പ് കുറയാൻ കാരണം. ജൂണ്‍ ഒന്ന് മുതല്‍ വ്യാഴാഴ്ചവരെ ശരാശരി ലഭിക്കേണ്ടിയിരുന്നത് 2001.3 മില്ലീമീറ്റര്‍ മഴയായിരുന്നു. ലഭിച്ചത് 1248 മില്ലീമീറ്റര്‍ മഴ മാത്രമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















