കൊച്ചി: ആക്‌സിസ് ബാങ്കിന്റെ 5000-ാമത് ശാഖ ഗുജറാത്തിലെ അഹമ്മദാബാദില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി, ബ്രാഞ്ച് ബാങ്കിങ് മേധാവി രവി നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 അധിക ശാഖകളാണ് ആക്‌സിസ് ബാങ്ക് ഇതേ ദിവസം തന്നെ ആരംഭിച്ചത്. ബാങ്കിന്റെ ആദ്യ ശാഖ 1994-ല്‍ ആരംഭിച്ച അതേ പട്ടണത്തില്‍ തന്നെയാണ് ഈ നാഴികക്കല്ലു പിന്നിടുന്ന നേട്ടവും കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്. യുടിഐ ബാങ്ക് എന്ന പേരില്‍ അന്നത്തെ ആദ്യ ശാഖ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങായിരുന്നു ഉദ്ഘാടനം ചെയ്തത്.
ഓരോ പുതിയ ശാഖയും സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക സേവനങ്ങള്‍ എല്ലാവര്‍ക്കും എത്തിക്കുന്നതും സംബന്ധിച്ച തങ്ങളുടെ കാഴ്ചപ്പാടിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന ഓരോ ചുവടു വെയ്പുകളാണെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം