ന്യൂഡല്‍ഹി: കലാപം അമര്‍ച്ച ചെയ്യാൻ ശ്രീനഗര്‍ പൊലീസ് സൂപ്രണ്ട് രാകേഷ് ബല്‍വാളിനെ അടിയന്തരമായി മണിപ്പൂരിലേക്ക് നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍. മണിപ്പൂര്‍ കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ബല്‍വാളിനെ ഡെപ്യൂട്ടേഷൻ കാലാവധി വെട്ടിച്ചുരുക്കിയാണ് ആഭ്യന്തര മന്ത്രാലയം പുതിയ ദൗത്യം ഏല്‍പിച്ചത്.
read also……മണിപ്പൂരില്‍ സിനിമാ താരം ബി.ജെ.പി വിട്ടു
2021 മുതല്‍ ശ്രീനഗറില്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടാണ് ബല്‍വാള്‍. അതിനുമുമ്പ് മൂന്നര വര്‍ഷം ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എയില്‍ പ്രവര്‍ത്തിച്ചു. 2019ല്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം അന്വേഷിച്ച സംഘത്തില്‍ അംഗമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















