ബെയ്റൂത്ത്: ലബനീസ് ഗായികയും നടിയുമായ നജാ സല്ലം അന്തരിച്ചു. 92 വയസ്സായിരുന്നു. അറബ് ദേശീയതയെ പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങള്‍ ആലപിച്ച് 20ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മിഡിലീസ്റ്റില്‍ ശ്രദ്ധനേടിയ ഗായികയാണ് ഇവര്‍.കുടുംബമാണ് മരണവിവരം അറിയിച്ചത്.
read also…..കുടിയേറ്റക്കാരുടെ മക്കളുടെ പൗരത്വം റദ്ദാക്കണം; ട്രംപിനെ അനുകൂലിച്ച് വിവേക് രാമസ്വാമി
1931 മാര്‍ച്ച് 13ന് ജനിച്ച നജാ സല്ലം 1950കളിലാണ് സംഗീത രംഗത്ത് പ്രശസ്തി നേടിയത്. 1956ല്‍ അന്നത്തെ ഈജിപ്ത് പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസര്‍ സൂയസ് കനാല്‍ ദേശസാത്കരിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഈജിപ്തിനെ പിന്തുണച്ച് ഗാനങ്ങള്‍ ആലപിച്ചതുവഴി ആ രാജ്യത്തും ഏറെ പ്രശസ്തി നേടി. ഈജിപ്തിന്റെ നടപടി ബ്രിട്ടൻ, ഫ്രാൻസ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളെ പ്രകോപിപ്പിച്ചു. ഇത് രണ്ടാം അറബ്-ഇസ്രായേല്‍ യുദ്ധത്തിലേക്കും നയിച്ചു. നാസര്‍ പിന്നീട് സജാ സല്ലമിന് ബഹുമതിയായി ഈജിപ്ത് പൗരത്വം സമ്മാനിക്കുകയുണ്ടായി. 1950കളിലും 1960കളിലും നിരവധി അറബിക് സിനിമകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം