ഇംഫാല്‍: മണിപ്പൂരില്‍ കലാപം അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കൈക്കു എന്നറിയപ്പെടുന്ന പ്രമുഖ മണിപ്പൂരി നടൻ രാജ്കുമാര്‍ സോമേന്ദ്ര ബി.ജെ.പിയില്‍നിന്ന് രാജിവെച്ചു.
കലാപത്തില്‍ രണ്ട് കുട്ടികള്‍കൂടി കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന സാഹചര്യത്തിലാണ് രാജ്കുമാര്‍ ബി.ജെ.പി വിട്ടത്. 400ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രാജ്കുമാര്‍ സോമേന്ദ്ര ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞ ദിവസം രാജി കൈമാറി.
ഇംഫാല്‍ വെസ്റ്റ് സ്വദേശിയായ രാജ്കുമാര്‍ 2019ല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. 2021 നവംബറിലാണ് ബി.ജെ.പിയില്‍ ചേരുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി പ്രചാരണരംഗത്ത് സജീവമായിരുന്നു. തന്റെ ആദ്യ പരിഗണന ജനങ്ങള്‍ക്കാണെന്നും പാര്‍ട്ടി രണ്ടാമതാണെന്നും രാജ്കുമാര്‍ രാജിക്കത്തില്‍ വ്യക്തമാക്കി.
read also……ഇസാർ അഹമ്മദിനെ മർദിച്ചു കൊന്ന കേസ്: പ്രായപൂർത്തിയാകാത്തയാള്‍ ഉള്‍പ്പടെ ഏഴ് പേർ അറസ്റ്റിൽ
നാലു മാസമായി തുടരുന്ന കലാപം നിയന്ത്രണവിധേയമാക്കാൻ സര്‍ക്കാര്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇരട്ട എൻജിൻ സര്‍ക്കാര്‍ സംസ്ഥാനത്ത് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരും എന്നു കരുതിയാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, രാജ്കുമാര്‍ രാജിക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















