ഡൽഹി: ഇസാർ അഹമ്മദിനെ മർദിച്ചു കൊന്ന കേസിൽ ഏഴ് പേർ അറസ്റ്റിൽ. ഇതിലൊരാൾ പതിനേഴ് വയസുകാരനായ പ്രായ പൂർത്തിയാകാത്തയാളാണ്. ഇവരെയിപ്പോൾ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പൊലീസ് വരും മണിക്കൂറിൽ പുറത്തു വിടും.
കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ ഇസാർ അഹമ്മദിനെ ആൾക്കുട്ടം മർദിച്ചു കൊലപ്പെടുത്തിയത്. ക്ഷേത്രത്തിന്റെ അരികിൽ നിന്ന് ഭക്ഷണം കഴിച്ച ഇസാർ അഹമ്മദിനെ അതിക്രൂരമായിട്ടാണ് ആൾക്കൂട്ടം കൊലപ്പെടുത്തിയത്. കള്ളനാണെന്ന് ആരോപിച്ചാണ് ഇവർ ഇസാറിനെ കൊലപ്പെടുത്തിയത്.
സംഭവത്തിൽ കർശന നടപടിയെടുക്കണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും ഇസാറിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















