ഹിറ്റുകളും മെഗാ ഹിറ്റുകളും സമ്മാനിച്ച മോഹന്‍ലാല്‍-ജോഷി കോമ്പിനേഷന്‍ വീണ്ടും ഒന്നിക്കുന്നു. ചെമ്പന്‍ വിനോദ് സിനിമയ്ക്ക് തിരക്കഥയൊരുക്കും. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്നാണ് വിവരം.
2015ല്‍ റിലീസ് ചെയ്ത ‘ലൈലാ ഓ ലൈല’യാണ് അവസാനമെത്തിയ ജോഷി-മോഹന്‍ലാല്‍ ചിത്രം. ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാല്‍ നായകനാകുന്ന ജോഷി ചിത്രം ചര്‍ച്ചയില്‍ ഉണ്ടായിരുന്നെങ്കിലും നടക്കാതെ പോകുകയായിരുന്നു.
‘ജനുവരി ഒരു ഓര്‍മ്മ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മോഹല്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ ആദ്യത്തേത്. പിന്നീടിങ്ങോട്ട് ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ് പിറന്നത്. ‘നാടുവാഴികള്‍’, ‘നമ്പര്‍ 20 മദ്രാസ് മെയില്‍’, ‘പ്രജ’, ‘മാമ്പഴക്കാലം’, ‘നരന്‍’, ‘ട്വന്റി 20’, ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’, ‘റണ്‍ ബേബി റണ്‍’, ‘ലോക്പാല്‍’, ‘ലൈല ഓ ലൈല’ എന്നിവയാണ് മോഹല്‍ലാല്‍-ജോഷി കോമ്പോയിലെ മറ്റ് ചിത്രങ്ങള്‍.
read more വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് അക്രണം
ജീത്തു ജോസഫിനൊപ്പം ‘നേര്’ സിനിമയുടെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കോമ്പോയും ആവര്‍ത്തിക്കാനൊരുങ്ങുകയാണ്. ‘ഹരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് ഗായകന്‍ എം ജി ശ്രീകുമാറാണ് അടുത്തിടെ വ്യക്തമാക്കിയത്.
വിനീത് ശ്രീനിവാസനാണ് തിരക്കഥ. എമ്പുരാന്‍ ചിത്രീകരണവും ഉടന്‍ ആരംഭിക്കും. ‘പൊറിഞ്ചു മറിയം ജോസി’നു ശേഷം ജോജു ജോര്‍ജിനെ നായകനാക്കിയ ‘ആന്റണി’യാണ് ഷൂട്ടിങ് പൂര്‍ത്തിയായ ജോഷി ചിത്രം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















