തെലുങ്കില്‍ ആരാധക പിന്തുണയില്‍ മുൻനിരയിലുള്ള താരമാണ് മഹേഷ് ബാബു. മഹേഷ് ബാബു നായകനായി വേഷമിടുന്ന ചിത്രമായി ഗുണ്ടുര്‍ കാരമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. സംവിധാനം ത്രിവിക്രം ശ്രീനിവാസനാണ്. ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ പ്രവചിക്കുകയാണ് നിര്‍മാതാവ് നാഗ വംശി. മാഡ് എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രമോഷണല്‍ ചടങ്ങിലാണ് നാഗ വംശി മഹേഷ് ബാബു നായകനായി എത്താനിരിക്കുന്ന ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ പ്രവചിച്ചത്.
ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അതിനാല്‍ നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















