മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ പീഡനത്തിനിരയായ 12 വയസുകാരി അര്‍ധനഗ്നയായി സഹായത്തിനായി അലയുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉജ്ജയനിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ബദ്നഗര്‍ റോഡിലെ സിസിടിവിയിലാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. അലറിക്കരഞ്ഞ് വീടുവീടാന്തരം കയറിയിറങ്ങി സഹായം തേടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ കുട്ടിയെ സഹായിക്കാന്‍ പ്രദേശവാസികള്‍ വിസമ്മതിക്കുകയും ഒരാള്‍ കുട്ടിയെ ആട്ടിയോടിക്കുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞു.
പ്രദേശത്തെ ആശ്രമത്തിലെ അധികൃതരാണ് ഒടുവില്‍ പെണ്‍കുട്ടിയ്ക്ക് സഹായം നല്‍കിയത് എന്ന് എന്‍ഡിടിവി റിപ്പോര്‍ച്ച് ചൂണ്ടിക്കാട്ടുന്നു. ആശ്രമത്തില്‍ അഭയം തേടുമ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ ഒരു ചെറിയ തുണിമാത്രമാണ് ഉണ്ടായിരുന്നത്. അവശ നിലയിലായിരുന്ന കുട്ടിയെ ആശ്രമത്തിലെ അധികൃതരാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞത്. പരുക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ ഇന്‍ഡോറിലേക്ക് മാറ്റി. അവിടെയെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് കുട്ടിക്ക് രക്തം നല്‍കിയത്. പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയാണ് കുട്ടിയെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കുട്ടിയോട് കുടുംബത്തെക്കുറിച്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തില്‍ പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രതികളെ പെട്ടെന്ന് കണ്ടെത്താനും പിടികൂടാനും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഉജ്ജയനി പോലീസ് മേധാവി സച്ചിന് ശര്‍മ വ്യക്തമാക്കി. ”വൈദ്യ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചാല്‍ പോലീസിനെ അറിയിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു” അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുടിയ സംസ്ഥാനമായി മധ്യപ്രദേശ് മാറിയെന്ന വിമര്ശനങ്ങള്ക്കിയാണ് പുതിയ സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2019 നും 21 നും ഇടയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെയും കുട്ടികളെയും കാണാതായത് മധ്യപ്രദേശിലും മഹാരാഷ്ടയിലുമാണ്. കൂടാതെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ഈ കാലയളവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗ (6,462) കേസുകള്‍ രേഖപ്പെടുത്തിയതും മധ്യപ്രദേശിലാണ്. അതില്‍ 50% പ്രായ പൂര്‍ത്തിയാകാത്തവരാണെന്നതാണ് ശ്രദ്ധേയമായ കാര്യം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം