ട്രംപിനെതിരെയുള്ള സിവില്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ഹര്‍ജി പിന്നീട് കോടതി തള്ളി. ട്രംപും അദ്ദേഹത്തിന്റെ മക്കളായ എറിക്, ഡൊണാള്‍ഡ് ജൂനിയര്‍ എന്നിവരും അവരുടെ കമ്പനിയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരെയും ബാങ്കുകളെയും ഇന്‍ഷുറര്‍മാരെയും പതിവായി വഞ്ചിച്ചതായി ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍ കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.
ബാങ്കില്‍ നിന്ന് ലോണ്‍ ലഭിക്കുന്നതിനും മറ്റ് ആനൂകൂല്യങ്ങള്‍ക്കുമായി ട്രംപിന്റെ കമ്പനികള്‍ ആസ്തി മൂല്യങ്ങളില്‍ കൃത്രിമം കാണിച്ചെന്നായിരുന്നു ആരോപണം. ന്യൂയോര്‍ക്കിലെ അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസാണ് ഇതുമായി ബന്ധപ്പെട്ട് സിവില്‍ കേസ് ഫയല്‍ ചെയ്യുന്നത്. ‘കേസുമായി ബന്ധപ്പെട്ട് പരിശോധിച്ച രേഖകളില്ലെല്ലാം ട്രംപിന്റെ കമ്പനികള്‍ കൃത്രിമം കാണിച്ചെന്ന് വ്യക്തമാണ്’. ജഡ്ജി പറഞ്ഞു.
ബാങ്കുകളിലും ഇന്‍ഷുറര്‍മാര്‍ക്കും കൊടുക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടിലും തെറ്റായ കണക്കുകളാണ് കമ്പനികള്‍ രേഖപ്പെടുത്താറ്. ട്രംപിന്റെ ഫ്‌ളോറിഡയിലെ ‘മാര്‍ എ ലാഗോ’ എസ്റ്റേറ്റ്, മാന്‍ഹട്ടനിലെ ട്രംപ് ടവറിലെ ‘പെന്റ്ഹൗസ് ‘ അപ്പാര്‍ട്ട്മെന്റ്, എന്നിവയും വിവിധ ഓഫീസ് കെട്ടിടങ്ങളും കൃത്രിമം കാണിച്ചവയില്‍ ഉള്‍പ്പെടുന്നു. അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് 2022 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത കേസിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്
ഡൽഹിയിൽ മുസ്ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾകൂട്ടം തൂണിൽ കെട്ടിയിട്ട് തല്ലിക്കൊന്നു
എന്നാല്‍ ഈ വിധിക്കെതിരെ അപ്പീല്‍ പോകാനാണ് തീരുമാനമെന്നും അമേരിക്കയിലെ എല്ലാ വ്യവസായികളേയും പോലെ ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും കോടതിയില്‍ ചില അവകാശങ്ങളുണ്ടെന്ന് അഭിഭാഷകര്‍ അറിയിച്ചു. ട്രംപിനെതിരെയുള്ള ആരോപണങ്ങള്‍ക്കെതിരെ തെളിവുകളില്ലാത്തതിനാല്‍ കേസ് ഫയല്‍ ചെയ്യാന്‍ അറ്റോര്‍ണി ജനറലിനാകില്ലെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇത്തരം വാദങ്ങള്‍ ഉന്നയിച്ചതിന് ട്രംപിന്റെ അഭിഭാഷകരെ ജഡ്ജി ശാസിക്കുകയാണ് ചെയ്തത്. മാത്രമല്ല, ഇത്തരം വാദങ്ങള്‍ ഉന്നയിച്ചതിന് ട്രംപിന്റെ അഭിഭാഷകര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന പ്രമേയവും ജഡ്ജി അംഗീകരിച്ചു. തുടര്‍ന്ന് അവര്‍ക്കെതിരെ 7500 ഡോളര്‍ രൂപ വീതം പിഴ ചുമത്തുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം