കൊല്ലം: സോളാർ പീഡനക്കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവിൽ പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന് ആശ്വാസം. ഗണേഷ് നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ഗണേഷ് ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഒക്ടോബർ 16 വരെ സ്റ്റേ ചെയ്യുന്നതായി ഹൈക്കോടതി വ്യക്തമാക്കി. ഒക്ടോബർ 16-നാകും കേസ് കോടതി വീണ്ടും പരിഗണിക്കുക.
നേരത്തെ, ഒക്ടോബർ 18-ന് കൊട്ടാരക്കര കോടതിയിൽ ഹാജരാകണമെന്ന് കാട്ടി ഗണേഷിന് കോടതി സമൻസ് നൽകിയിരുന്നു. നേരിട്ട് ഹാജരാകണമെന്ന സമൻസിനെതിരെ കെ ബി ഗണേഷ് കുമാർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ സ്റ്റേ അനുവദിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















