ന്യൂ ഡൽഹി: ന്യൂഡല്‍ഹിയില്‍ നടന്ന പബ്ലിക്ക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (പി.ആര്.സി.ഐ) 17-ാമത് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് കോണ്‍ക്ലേവില്‍ ഇരട്ട പുരസ്കാര നേട്ടവുമായി ഡേവിഡ്സണ് പി.ആര് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്. പബ്ലിക്ക് റിലേഷന്‍സ് സൊസൈറ്റിയുമായി സഹകരിച്ച് സെപ്റ്റംബര്‍ 21, 22 തീയതികളില്‍ പബ്ലിക്ക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി.ആര്.സി.ഐ) സംഘടിപ്പിച്ച പരിപാടിയില്‍ ബെസ്റ്റ് യൂസ് ഓഫ് മീഡിയ റിലേഷന്‍സ്, ബെസ്റ്റ് ആര്‍ട്ട്, കള്‍ച്ചര്‍, ആന്‍ഡ് സ്പോര്‍ട്സ് ക്യാംപയിന് എന്നീ വിഭാഗത്തിലെ ഗോള്‍ഡ് അവാര്‍ഡുകളാണ് കേരളത്തിലെ നാഷണല്‍ റീജിയണല്‍ പബ്ലിക്ക് റിലേഷന്‍സ് ഏജന്‍സിയായ ഡേവിഡ്സണ് പി.ആര് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് നേടിയത്. ഡല്‍ഹി പി.എച്ച്.ഡി ഹൗസില്‍ നടന്ന ചടങ്ങില്‍ കമ്പനി സി.ഇ.ഒ ആന്‍ഡ് ഫൗണ്ടര്‍ റിച്ചി ഡി. അലക്സാണ്ടറും സീനിയര്‍ അക്കൗണ്ട് എക്സിക്യൂട്ടീവ് മുഹമ്മദ് ആദിലും ചേര്‍ന്ന് പി.ആര്.സി.ഐ പ്രതിനിധികളില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം