കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ തനിക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസൊന്നും വന്നിട്ടില്ലെന്ന് വ്ലോഗറായ മല്ലുട്രാവലര്‍ എന്ന ഷാക്കിർ സുബ്ഹാൻ. ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ലെന്നും എല്ലാം നിയമപരമായി നേരിടുമെന്നും ഷാക്കിർ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് ഷാക്കിറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഷാക്കിറിന്‍റെ പോസ്റ്റ്
ഒത്തു തീർപ്പിന് ക്ഷണിച്ചിട്ടില്ല, ശ്രമിക്കുകയും ഇല്ല, ലുക്ക് ഔട്ട് നോട്ടീസ് ഇതുവരെ ഇഷ്യൂ ചെയ്തിട്ടില്ല. ഞാൻ പറഞ്ഞു. നിയമപരമായി നമ്മൾ നേരിടും. പിന്നെ ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്ന് വെച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത് എന്ത് കാര്യങ്ങൾ ചെയ്യാൻ ആണോ അതൊക്കെ ചെയ്‌തെ വരികയുള്ളൂ അതിനിടയിൽ കേസുമായി ബന്ധപ്പെട്ട് പൊലീസോ കോടതിയോ വരാൻ പറഞ്ഞാൽ മാത്രമെ എനിക്ക് വരേണ്ട കാര്യമുള്ളൂ. കോൺഫിഡന്റോട് കൂടി പറയട്ടെ ഇത് കള്ളക്കേസാണെന്ന് 1000000% തെളിയിക്കുന്ന എല്ലാം ഞങ്ങളുടെ കയ്യിലുണ്ട്. അത് കോടതിയെ ബോധ്യപ്പെടുത്തണം എന്ന കടമ്പ മത്രമെ ഉള്ളൂ. അത് വരെ അവർ ആഘോഷിക്കട്ടെ അതുകഴിഞ്ഞ് നമുക്ക് ആഘോഷിക്കാം.
ഷാക്കിര്‍ വിദേശത്തായതിനാല്‍ പരാതി ലഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിന് ഇയാളെ ചോദ്യംചെയ്യാനോ മറ്റു നടപടികളിലേക്കു കടക്കാനോ സാധിച്ചിരുന്നില്ല. ഉടന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
വിമാനത്താവളത്തില്‍ എത്തുകയാണെങ്കിൽ തടഞ്ഞുവച്ച് തങ്ങളെ അറിയിക്കണമെന്നാണ് പോലീസ് നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി ജില്ലാ മജിസ്ട്രേട്ട് കോടതിയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
കോഴിക്കോട് സ്വദേശിയായ പ്രതിശ്രുതവരനൊപ്പം അഭിമുഖവുമായി ബന്ധപ്പെട്ട് എത്തിയ തന്നെ ഷാക്കീര്‍ കൊച്ചിയിലെ ഹോട്ടലില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് സൗദി സ്വദേശിനിയുടെ പരാതി.
സുഹൃത്ത് പുറത്തേക്ക് പോയ സമയത്തായിരുന്നു സംഭവമെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബ്ഹാനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















