ഡബ്ലിൻ :സീറോമലബാർ സഭ കമ്മ്യൂണിറ്റി ബ്‌ളാക്‌റോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലയാളം മിഷൻ അയർലണ്ട് -ബ്‌ളാക്ക്‌റോക്ക് മേഖലയുടെ പ്രവേശനോത്സവം ഒക്ടോബർ 14 ന് ഡബ്ലിനിലെ ബ്‌ളാക്ക്‌റോക്കിൽ വെച്ച് നടക്കുന്നു . സെന്റ് ജോസഫ് SMCC ബ്‌ളാക്ക്‌റോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ന്യുടൗൺ പാർക്ക് പാസ്റ്ററൽ സെന്ററിൽ വെച്ചാണ് പ്രവേശനോത്സവം .പാട്ടും കവിതയും കേരള തനിമ വിളിച്ചോതുന്ന കലാപരിപാടികളോടെയാണ് മലയാളം പഠിക്കാനെത്തുന്ന കുഞ്ഞുമക്കളെ സ്വീകരിക്കുന്നത് . മലയാളം മിഷൻ ഡയറക്ടർ പ്രശദ്ധ കവി മുരുകൻ കാട്ടാക്കട , സീറോ മലബാർ സഭ അയർലൻഡ് നാഷണൽ കോർഡിനേറ്റർ റവ .ഫാ .ജോസഫ് മാത്യു ഓലിയക്കാട്ടിൽ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കും .
പ്രവാസി മലയാളികളുടെ കുട്ടികളെ മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഗവണ്മെൻറ് സാംസകാരിക വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേന്ദ്രത്തിൽ 30 ൽ അധികം കുട്ടികളും പരിശീലനം നേടിയ 11അദ്ധ്യാപകരും ഉണ്ട് .റവ ഫാ .ജോസഫ് മാത്യു ഓലിയക്കാട്ടിൽ രക്ഷാധികാരിയും അഡ്വ സിബി ചീഫ് കോർഡിനേറ്ററും, അനീഷ് വി ചെറിയാൻ പ്രസിഡന്റും , ബിനു ജോസഫ് ജനറൽ സെക്രട്ടറിയുമായ 19 അംഗ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മലയാളം മിഷൻ ക്ളാസുകൾ നടക്കുന്നത് .
read also…..സമ്മാന പെരുമഴ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
മലയാളം പഠിപ്പിക്കുന്ന ടീച്ചർമാർക്ക് ‘ഒരു വർഷം പൂർത്തിയാക്കുന്നതനുസരിച്ച് കേരള സർക്കാർ ”സർക്കാർ ‘ഐഡന്റിറ്റി കാർഡ് ‘ വിതരണം ചെയ്യും. കണിക്കൊന്ന , സൂര്യകാന്തി ,ആമ്പൽ , നീലക്കുറിഞ്ഞി എന്നിങ്ങനെ നാലു കൊഴ്സു്കൾ പത്ത് വർഷം നീളുന്നതാണ് .സർക്കാർ നൽകുന്ന ഭാഷ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്ന തരത്തിൽ ആണ് പുതിയ പാഠ്യപദ്ധതി. മലയാളം പഠിക്കാൻ ഇനിയും ആർക്കങ്കിലും താല്പര്യം ഉണ്ടെങ്കിൽ അതിനുള്ള അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് അനീഷ് -0892606282 ,സെക്രട്ടറി – ബിനു -0870558898 , സിബി- 0894433676 എന്നിവരെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം